അഞ്ച് മാസത്തിനിടെ ദുബൈ കസ്റ്റംസ് പിടികൂടിയത് 406 കിലോ മയക്കുമരുന്ന്, 23 ലക്ഷം ലഹരി ഗുളികകൾ
text_fieldsദുബൈ: ആഗോള ഭീഷണിയായ മയക്കുമരുന്ന് വ്യാപനത്തെ നേരിടുന്നതിൽ ലോകത്തിന് മാതൃകയായി ദുബൈ. 2006ലെ ആദ്യ അഞ്ച് മാസത്തിനിടെ 502 സുരക്ഷാ ഓപറേഷനുകളിലൂടെ 406 കിലോഗ്രാം മയക്കുമരുന്നും 23 ലക്ഷം നിരോധിത ലഹരിഗുളികകളും ദുബൈ കസ്റ്റംസ് പിടിച്ചെടുത്തു. അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ അത്യാധുനിക സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും പ്രയോജനപ്പെടുത്തിയാണ് ദുബൈ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയത്.
2025ൽ മൊത്തം 1,185 ലഹരിമരുന്ന് വേട്ടകളാണ് ദുബൈ കസ്റ്റംസ് നടത്തിയത്. കേവലം അതിർത്തികളിൽ ചരക്കുകൾ പരിശോധിക്കുന്നതിനപ്പുറം, കൃത്യമായ ഡാറ്റാ വിശകലനത്തിലൂടെയും റിസ്ക് മോണിറ്ററിങ്ങിലൂടെയും അന്താരാഷ്ട്ര ലഹരി ശൃംഖലകളെ തകർക്കാൻ തക്കവണ്ണം ദുബൈ കസ്റ്റംസിന്‍റെ സുരക്ഷാ സംവിധാനം ആധുനികവൽകരിക്കപ്പെട്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. എ.ഐ, അത്യാധുനിക ഡിറ്റക്ഷൻ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമുകൾ, കസ്റ്റംസ് കെ9 ഡോഗ് യൂനിറ്റ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സുരക്ഷാ ശൃംഖലയും കുറഞ്ഞ അപകടസാധ്യതയുള്ള ചരക്കുകൾ വേഗത്തിൽ കടത്തിവിടാനും, സംശയാസ്പദമായ ചരക്കുകളിൽ കൂടുതൽ പരിശോധന നടത്താനും സഹായിക്കുന്ന ഇലക്ട്രോണിക് സീലിങ് സിസ്റ്റം ഉൾപ്പെട്ട സ്മാർട്ട് സംവിധാനവും അതിന് കരുത്ത് പകരുന്നതായും അധികൃതർ വ്യക്തമാക്കി.
മാസം തിരിച്ചുള്ള കണക്കുകൾ (2026)
- ജനുവരി: 107 റെയ്ഡുകൾ – 116.3 കിലോഗ്രാം മയക്കുമരുന്നും 12 ലക്ഷത്തിലധികം ഗുളികകളും.
- ഫെബ്രുവരി: 89 റെയ്ഡുകൾ – 79.2 കിലോഗ്രാം മയക്കുമരുന്നും 2,13,000 ഗുളികകളും.
- മാർച്ച്: 57 റെയ്ഡുകൾ – 30.3 കിലോഗ്രാം മയക്കുമരുന്നും 7,27,000 ഗുളികകളും.
- ഏപ്രിൽ: 115 റെയ്ഡുകൾ – 109.3 കിലോഗ്രാം മയക്കുമരുന്നും 61,900 ഗുളികകളും.
- മേയ്: 74 റെയ്ഡുകൾ – 71 കിലോ മയക്കുമരുന്ന്, 1,15,000-ഗുളികകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

