ശമ്പളം നൽകാത്ത കേസുകൾ: അബൂദബി കോടതികൾ വിധിച്ചത് 50 ലക്ഷം ദിർഹം വരെ പിഴ
text_fieldsഅബൂദബി: അബൂദബി എമിറേറ്റിൽ തൊഴിൽ നിയമലംഘനം നടത്തിയ തൊഴിലുടമകൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചതായി കോടതി അധികൃതർ വ്യക്തമാക്കി. ശമ്പളം നൽകാത്ത ചില കേസുകളിൽ 50 ലക്ഷം ദിർഹം വരെ പിഴ ഇൗടാക്കിയതായി അബൂദബി നീതിന്യായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് കോടതി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 2017 ജനുവരി മുതൽ 2018 മാർച്ച് വരെ ശമ്പളം നൽകാത്തതിന് എതിരെയുള്ള 22 കേസുകളാണ് കോടതികൾ കൈകാര്യം ചെയ്തതെന്ന് പ്രോസിക്യൂഷൻ വകുപ്പ് ഡയറക്ടർ ഹസ്സൻ മുഹമ്മദ് ആൽ ഹമ്മാദി അറിയിച്ചു. 2016ൽ പരിക്കുമായി ബന്ധപ്പെട്ട 90 കേസുകളുണ്ടായിരുന്നു. 2017ൽ ഇത് 48 ആയി കുറഞ്ഞു. എമിറേറ്റിലെ മൊബൈൽ കോടതികൾ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപകരിച്ചു. തൊഴിലാളികൾ കോടതി ഫീസ് അടക്കേണ്ടതില്ല.
അവർ കോടതി ഫീസുകളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. തങ്ങളുടെ പ്രയാസങ്ങൾ കോടതിയെ അറിയിച്ചാൽ മാത്രം മതി. കഴിയുന്നത്ര വേഗത്തിൽ പരിഹാരം കാണും.
2017 നവംബറിലാണ് എമിറേറ്റിൽ ഏകദിന കോടതികൾ ആരംഭിച്ചത്. തൊഴിൽതർക്ക കേസുകളിൽ കാലതാമസമില്ലാതെ വിവിധ പറയാൻ വേണ്ടിയാണിത്.
20,000 ദിർഹം വരെയുള്ള നഷ്ടപരിഹാരമാണ് ഏകദിന കോടതികൾ വഴി അവകാശപ്പെടാൻ സാധിക്കുക. മൊബൈൽ കോടതികളിലും തൊഴിലാളികൾ താമസിക്കുന്ന മുസഫയിലെയും മഫ്റഖിലെയും കോടതി ഒാഫിസുകളിലും സങ്കടം ബോധിപ്പിക്കാൻ സാധിമെന്നും ഹസ്സൻ മുഹമ്മദ് ആൽ ഹമ്മാദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
