കാഫ് ‘കാവ്യസന്ധ്യ’; കവിതകള്‍ ക്ഷണിച്ചു
text_fieldsദുബൈ: ദുബൈ കൾചറല്‍ ആൻഡ് ലിറ്റററി ഫോറം (കാഫ്) ‘കവിത വായനയുടെ നാനാർഥങ്ങള്‍’ എന്ന പരിപാടിയിലേക്ക് യു.എ.ഇയില്‍ സ്ഥിര താമസമാക്കിയവരില്നിന്ന് കവിതകള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് കവിതകളുടെ വായനയും വിശകലനവും കാഫ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യയില്‍ നടക്കും. കവി തന്റെ സ്വന്തം കവിത അവതരിപ്പിക്കുകയും മറ്റൊരാള്‍ നിരൂപണം നടത്തുകയും ചെയ്യും.
പത്ത് കവിതകളെക്കുറിച്ച് അവലോകനവും നടക്കും. calfnilapadu@gmail.com ഇ-മെയില്‍ വിലാസത്തില്‍ 2024 ജനുവരി 10 വരെ കവിതകള്‍ സ്വീകരിക്കും.
വിശദ വിവരങ്ങള്‍ക്ക്: 055 770 9273, 055 716 4151. ഇ-മെയിലില്‍ ലഭിക്കുന്ന കവിതകള്‍ മാത്രമാണ് പരിഗണിക്കപ്പെടുകയെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

