Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മിനിബസ്​...

ദുബൈയിൽ മിനിബസ്​ ട്രക്കിലിടിച്ച് എട്ടു മരണം, ആറുപേർ ഇന്ത്യക്കാർ

text_fields
bookmark_border
Dubai Accident
cancel
camera_alt

ദുബൈയിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം   Photo: Dubai Police

ദുബൈ: ദുബൈ എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്​. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ദുബൈ പൊലീസ് അറിയിച്ചു.

മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ്​​ അനൗദ്യോഗിക വിവരം. മോട്ടീവ്​ ടെക്നിക്കൽ സർവിസസ്​ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്​ അപകടത്തിൽപെട്ടത്​. ശ്രീലങ്ക, നേപ്പാൾ സ്വദേശികളും മരിച്ചവരിലുണ്ട്​. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന്​ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

‘സാങ്കേതിക തകരാർ കാരണം ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തുകയായിരുന്നു. ട്രക്കിന്‍റെ ഡ്രൈവറുടെ ശ്രദ്ധക്കുറവ് കാരണവും കൃത്യമായ അകലം പാലിക്കാത്തതിനാലും പിന്നാലെ വന്ന മിനിബസ് ട്രക്കിന്‍റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു’ -ദുബൈ പൊലീസ് വ്യക്​തമാക്കി.

‘അപകടത്തിൽ ഏഴ് പേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. നാല് പേരുടേത് നിസ്സാര പരിക്കുകളാണ്. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്’ - ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ അറിയിച്ചു. ട്രാഫിക് പട്രോളിങ്​ വിഭാഗത്തിനും രക്ഷാപ്രവർത്തകർക്കും കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ നിന്ന് അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തേക്ക് തിരിച്ചതായി അദ്ദേഹം പറഞ്ഞു.

റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഏറ്റവും അപകടകരമായ നിയമലംഘനങ്ങളിൽ ഒന്നാണെന്ന്​ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. ഇത് പലപ്പോഴും മാരകമായ അപകടങ്ങൾക്കും മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകും. വാഹനം കേടുവന്ന് റോഡിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടണം. തകരാറിലായ വാഹനത്തിന് പട്രോളിങ്​ വാഹനങ്ങൾ ഉപയോഗിച്ച് സുരക്ഷയൊരുക്കാനും യാത്രക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ പൊലീസ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് റോഡിൽ ഏഴുപേർക്ക്​ ജീവഹാനി സംഭവിച്ച അപകടത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathDubaidubai accidentemirates roaduae obit news
News Summary - Dubai crash: 7 dead, 9 injured after minibus hits truck on Emirates Road
Next Story