ദുബൈയിൽ കോടതി പ്രവർത്തനം നിർത്തുന്നു
text_fieldsദുബൈ: കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബൈയിലെ കോടതി വിചാരണ താൽക്കാലികമായി നിർത്തിവെക്കും. കോർട്ട് ഓഫ് കാസേഷൻ, അപ്പീൽ കോടതി, പൊതുവായി നടക്കുന്ന കോടതികൾ എന്നിവയിലെ എല്ലാ ജുഡീഷ്യൽ ഹിയറിങ്ങുകളും മാർച്ച് 22 മുതൽ ഏപ്രിൽ 16 വ്യാഴം വരെ നിർത്തും.
എന്നാൽ, തടവിലാക്കപ്പെട്ട പ്രതികളുള്ള കേസുകളിൽ മാത്രം ക്രിമിനൽ കോടതിയിൽ വാദം കേൾക്കുന്നത് തുടരും. കസ്റ്റഡിയിൽ വിട്ടിരിക്കുന്ന പ്രതികളടക്കം ചില വിചാരണകൾ വിദൂരമായി പ്രവർത്തിക്കുന്ന ജഡ്ജിമാർ പരിഗണിക്കുന്നത് തുടരുമെന്ന് കോടതി അധികൃതർ പറഞ്ഞു. വൈറസ് വ്യാപനം തടയാൻ എമിറേറ്റിൽ കൈക്കൊള്ളുന്ന സുശക്തമായ നടപടികൾക്ക് അനുസൃതമായാണ് ഈ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
