Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഞ്ജ​യ്​ ഷാ​യെ...

സ​ഞ്ജ​യ്​ ഷാ​യെ ഡെ​ന്മാ​ർ​ക്കി​ന്​ കൈ​മാ​റാ​മെ​ന്ന്​ ദു​ബൈ കോ​ട​തി

text_fields
bookmark_border
സ​ഞ്ജ​യ്​ ഷാ
cancel
camera_alt

സ​ഞ്ജ​യ്​ ഷാ

ദു​ബൈ: നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ പൗ​ര​ൻ സ​ഞ്ജ​യ്​ ഷാ​യെ ഡെ​ന്മാ​ർ​ക്കി​ന്​ കൈ​മാ​റാ​മെ​ന്ന്​ ദു​ബൈ കോ​ട​തി. ദു​ബൈ പാം ​ജു​മൈ​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ​ഞ്ജ​യ്​ ഷാ​യെ അ​ഞ്ച്​ മാ​സം മു​മ്പ്​ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ ഇ​യാ​ൾ​ക്ക്​ 125 കോ​ടി ഡോ​ള​ർ (10,000 കോ​ടി രൂ​പ) ദു​ബൈ കോ​ട​തി പി​ഴ​യി​ട്ടി​രു​ന്നു.

ഡാ​നി​ഷ്​ ക​മ്പ​നി​യി​ൽ ഓ​ഹ​രി​യു​ണ്ടെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ 170 കോ​ടി ഡോ​ള​റി​ന്‍റെ നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്നാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സ്. 2012 മു​ത​ൽ മൂ​ന്ന്​ വ​ർ​ഷം തു​ട​ർ​ച്ച​യാ​യി നി​കു​തി റീ ​ഫ​ണ്ട്​ കൈ​പ്പ​റ്റി​യെ​ന്നാ​ണ്​ കേ​സ്. നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി​യ ശേ​ഷം ഡെ​ന്മാ​ർ​ക്കി​ൽ​നി​ന്ന്​ മു​ങ്ങി​യ ഷാ ​ദു​ബൈ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. 2018ൽ ​ഡെ​ൻ​മാ​ർ​ക്ക്​ സ​ർ​ക്കാ​ർ ഇ​യാ​ൾ​ക്കെ​തി​രെ ദു​ബൈ​യി​ൽ കേ​സ്​ ഫ​യ​ൽ ചെ​യ്തു. 190 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഷാ​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ആ​വ​ശ്യം.

125 കോ​ടി ഡോ​ള​ർ പി​ഴ​യി​ട്ട കോ​ട​തി ഇ​യാ​ളെ വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ കോ​ട​തി ഇ​യാ​ളെ കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​ത്. ഇ​തി​നെ​തി​രെ ദു​ബൈ അ​റ്റോ​ണി ജ​ന​റ​ൽ എ​സ്സം ഇ​സാ അ​ൽ ഹു​മൈ​ദാ​ൻ അ​പ്പീ​ൽ ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഷാ​യെ കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യും ഡെ​ൻ​മാ​ർ​ക്കും ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഡെ​ൻ​മാ​ർ​ക്കി​ന്​ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ ഷാ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ലി അ​ൽ സ​റൂ​നി പ​റ​ഞ്ഞു. അ​പ്പീ​ൽ ന​ൽ​കാ​ൻ 30 ദി​വ​സം സ​മ​യ​മു​ണ്ട്. ഇ​തി​നു​ള്ളി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും യു.​എ.​ഇ കോ​ട​തി​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും സ​റൂ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai courtSanjay Shah
News Summary - Dubai Court Rules to extradite Sanjay Shah to Denmark
Next Story