Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ക്ലീൻ ക്ലീൻ..

ദുബൈ ക്ലീൻ ക്ലീൻ..

text_fields
bookmark_border
Dubai, cleanest city in the world
cancel

ദുബൈ: ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബൈ. ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ദുബൈ ഒന്നാമതെത്തിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇത്​ സംബന്ധിച്ച്​ ട്വീറ്റ്​ ചെയ്തത്​.

ശുചിത്വം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന്​ അദ്ദേഹം പറഞ്ഞു. ശുചിത്വമാണ് നാഗരികത, ശുചിത്വമാണ്​ സംസ്കാരം. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയാണ്​. ദൈവം തന്നത്​ നമ്മൾ സുരക്ഷിതമായും സമൃദ്ധമായും സുസ്ഥിരമായും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബൈ ഒന്നാമതെത്തിയിട്ടുണ്ട്​. ദുബൈ മുനിസിപ്പാലിറ്റി ഉൾപെടെയുള്ള സർക്കാർ ഏജൻസികൾ നഗര ശുചീകരണത്തിന്​ വൻ ​പ്രാധാന്യമാണ്​ നൽകുന്നത്​. ഏതൊരു പരിപാടി നടന്നാലും മിനിറ്റുകൾക്കുള്ളിൽ നഗരം പഴയ നിലയിലേക്കെത്തിക്കാൻ അധികൃതർ ശ്രദ്ധിക്കാറുണ്ട്​. പുതുവത്സര ദിനത്തിൽ ബുർജ്​ ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന്​ പിന്നാലെ മണിക്കൂറുകൾക്കുളളിലാണ്​ ചുറ്റുപാടുമുള്ള അവശിഷ്ടങ്ങൾ നീക്കിയത്​.

നഗരത്തിലുടനീളം വേസ്റ്റ്​ ബിന്നുകൾ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ്​ നഗര ശുചീകരണം നടപ്പാക്കുന്നത്​. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നഗരമായതിനാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയാണ്​ നഗര പരിപാലനം. ശുചീകരണത്തിന്​ പുറമെ നഗരത്തിലുടനീളം ചെടികൾ നട്ടുപിടിപ്പിച്ചും പൂക്കൾ വിടർത്തിയും നഗര സഭ ദുബൈയെ പരിപാലിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaicleanest city
News Summary - Dubai, cleanest city in the world
Next Story