ദുബൈ സിറ്റി ഹാഫ് മാരത്തൺ ഇന്ന്
text_fieldsദുബൈ: കോവിഡ് തുടങ്ങിയ ശേഷം ദുബൈ വേദിയൊരുക്കുന്ന ആദ്യ ഹാഫ് മാരത്തൺ വെള്ളിയാഴ്ച നടക്കും. ദുബൈ ഇൻറർനാഷനൽ ഫിനാൻസ് സെൻററിെൻറയും (ഡി.ഐ.എഫ്.സി) സ്പോർട്സ് കൗൺസിലിെൻറയും ദുബൈ പൊലീസിെൻറയും ആർ.ടി.എയുടെയും സഹകരണത്തോടെയാണ് പരിപാടി.
40 രാജ്യങ്ങളിൽ നിന്നുള്ള 400 പേർ നിരത്തിലിറങ്ങും.
കഴിഞ്ഞ വർഷം 2500 പേർ പങ്കെടുത്തിരുന്നു. ഇക്കുറി കോവിഡ് സുരക്ഷ പാലിക്കുന്നതിെൻറ ഭാഗമായാണ് പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചത്. രാവിലെ ആറിനാണ് 21 കിലോമീറ്റർ മാരത്തൺ തുടങ്ങുന്നത്. 6.10ന് പത്തു കിലോമീറ്ററും 6.20ന് അഞ്ചു കിലോമീറ്ററും നടക്കും. ഡി.ഐ.എഫ്.സി ഗേറ്റിന് മുന്നിൽ നിന്നാരംഭിക്കുന്ന ഓട്ടം നഗരം ചുറ്റി അവിടെ തന്നെ സമാപിക്കും. അഞ്ച്, പത്ത്, 15 കിലോമീറ്ററുള്ള മൂന്നു കാറ്റഗറിയിലാണ് മത്സരം. സ്പർശനം പരമാവധി ഒഴിവാക്കുന്നതിനായി ഓട്ടോമാറ്റിക് സാനിറ്റൈസേഷനും ശരീരതാപ പരിശോധനയും നടത്തുന്നുണ്ട്.

