ദുബൈ ചാപ്റ്റർ പഠനകേന്ദ്രം പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 109ാമത് പഠന
കേന്ദ്രത്തിന്റെ പ്രവേശനോത്സവം
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 109ാമത് പഠനകേന്ദ്രത്തിന്റെ ‘പ്രവേശനോത്സവം 2025’ കവിയും മാധ്യമ പ്രവർത്തകനുമായ കുഴൂർ വിൽസൻ ഉദ്ഘാടനം ചെയ്തു. അൽ ഖൈൽ ഗേറ്റ് ഫേസ് വൺ ബിൽഡിങ് നമ്പർ 12ൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായിരുന്നു. ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗം അഷ്റഫ്, സാമൂഹിക പ്രവർത്തകരായ നവാസ്, മഹേഷ്, മനോജ് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകൻ ബാബുരാജ് ഉറവ് ആദ്യ ക്ലാസ് നയിച്ചു. അൽഖൂസ് മേഖല കോഓഡിനേറ്റർ ജോജു സ്വാഗതവും ജോയന്റ് കൺവീനർ നജീബ് അമ്പലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

