Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ജോലി തേടിയ...

ദുബൈയിൽ ജോലി തേടിയ മലയാളിയോട്​ ഷാഹിൻബാഗിൽ സമരം ചെയ്തു കൂടെയെന്ന് മുതലാളി

text_fields
bookmark_border
ദുബൈയിൽ ജോലി തേടിയ മലയാളിയോട്​ ഷാഹിൻബാഗിൽ സമരം ചെയ്തു കൂടെയെന്ന് മുതലാളി
cancel

ദുബൈ: ഏതൊരു മലയാളി ചെറുപ്പക്കാരനെയും പോലെ തിരുവനന്തപുരം സ്വദേശി അബ്​ദുല്ലക്കും ഒരു സ്വപ്​നമുണ്ടായിരുന്ന ു. പഠിത്തം കഴിഞ്ഞ്​ ദുബൈയിൽ പോവണം, അവിടെ ഒരു ജോലി നേടി കുടുംബത്തി​​​​െൻറ ആവശ്യങ്ങൾ നിറവേറ്റണം. ചിറയൻകീഴിലെ ക ോളജിൽ എഞ്ചിനീയറിങ്​ പാസായി എട്ടു മാസം ഒരു സ്വകാര്യ സ്​ഥാപനത്തിൽ ജോലി ചെയ്​ത ശേഷം വിസിറ്റ്​ വിസയെടുത്ത്​ ദു ബൈക്ക്​ പറന്നതും അതേ സ്വപ്​നത്തി​​​​െൻറ പൂർത്തികരണത്തിനാണ്​. ഇരുപത്​ ദിവസം കൊണ്ട്​ നൂറുകണക്കിന്​ കമ്പനികളിലേക്ക്​ സി.വി അയച്ചു.

പ്രവർത്തി പരിചയം ഇല്ലാത്തവരെ ജോലിക്കു വെക്കാൻ കമ്പനികൾക്ക്​ വിമുഖതയുണ്ട​ായേക്കാമെന്നതു കൊണ്ട്​ പരിശീലന കാലത്ത്​ ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തയ്യാറ​ാണെന്നുമറിയിച്ചു. ചിലയിടത്ത്​ വേക്കൻസി ഇല്ല എന്ന്​ മറുപടി ലഭിച്ചു. മറ്റു ചിലർ പരിശോധിക്കാം എന്നും. ഒൗപചാരികമായി ഉള്ളതെങ്കിലും എല്ലാം മാന്യമായ, വേദനിപ്പിക്കാത്ത ​പ്രതീക്ഷ പകരുന്ന മറുപടികൾ. എന്നാൽ അതിനിടയിൽ ഒരു കമ്പനിയിൽ നിന്ന്​ ലഭിച്ച മറുപടി അബ്​ദുവിനെ മാത്രമല്ല, യു.എ.ഇയുടെ വ്യവസായ^തൊഴിൽ മര്യാദകളും സഹിഷ്​ണുതയാർന്ന പാരമ്പര്യവും അറിയുന്ന ഒാരോ മനുഷ്യരെയും ഞെട്ടിച്ചിരിക്കുകയാണ്​.

തനിക്കെന്തിനാണ്​ ജോലി? ഡൽഹിയിലെ ഷാഹീൻ ബാഗിൽ പോയി സമരത്തിനിരുന്നുടേ? ദിവസേന ആയിരം രൂപ കിട്ടും. സൗജന്യ ഭക്ഷണം, ആവശ്യത്തിന്​ ചായ, പാല്​, ചിലപ്പോൾ മിഠായികൾ....ഒരു സ്​ഥാപനത്തി​​​​െൻറ അധിപനായ ഇന്ത്യൻ വ്യവസായിയാണ്​ ഇൗ മറുപടി നൽകിയത്​. പൗരത്വ സമരത്തിനെതിരെ ബി.ജെ.പി നേതാക്കൾ നടത്തുന്ന അതേ പ്രചാരണം ആവർത്തിക്കുകയായിരുന്നു അദ്ദേഹം. ഇൗ കത്തി​​​​െൻറ സ്​ക്രീൻഷോട്ട്​ അബ്​ദു ജേഷ്​ഠന്​ കൈമാറിയിരുന്നു.

അദ്ദേഹത്തി​​​​െൻറ സുഹൃത്ത്​ സമൂഹമാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​തതോടെ വിഷയം ചൂടായി. താൻ 70 വയസ്​ പിന്നിട്ട രോഗിയാണെന്നും ത​​​​െൻറ വാക്കുകൾ അൽപം കടന്നുപോയെന്നും പറഞ്ഞ്​ വ്യവസായി അബ്​ദുവിന്​ കത്തയച്ചിട്ടുണ്ടിപ്പോൾ.കേസോ പ്രശ്​നമോ ഉണ്ടാക്കാൻ താൽപര്യമില്ലെന്നും ഒരു ജോലി മാത്രമാണ്​ ത​​​​െൻറ മുന്നിലെ സ്വപ്​നമെന്നും അബ്​ദു പറയുന്നു. പക്ഷേ ഇൗ കിട്ടിയ മറുപടി മനസിൽ മുറിവേൽപ്പിച്ചു എന്ന കാര്യം നിഷേധിക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahbag protestdubai businessman
News Summary - dubai businessman Ridicule shahbag protest
Next Story