Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ബി​സി​ന​സ്...

ദു​ബൈ ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡ് ആ​സ്റ്റ​റി​ന്​

text_fields
bookmark_border
ദു​ബൈ ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡ് ആ​സ്റ്റ​റി​ന്​
cancel
camera_alt

ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി ആ​ന്‍ഡ് ടൂ​റി​സ​ത്തി​ന്‍റെ ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ളു​മാ​യി ആ​സ്റ്റ​ർ അ​ധി​കൃ​ത​ർ

ദു​ബൈ: ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി ആ​ന്‍ഡ് ടൂ​റി​സ​ത്തി​ന്‍റെ ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ൾ ആ​സ്റ്റ​റി​ന്. ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​റി​ന് ദു​ബൈ ക്വാ​ളി​റ്റി അ​പ്രീ​സി​യേ​ഷ​ന്‍ അ​വാ​ര്‍ഡും ആ​സ്റ്റ​ര്‍ ഫാ​ര്‍മ​സി​ക്ക് ഹെ​ല്‍ത്ത് വെ​ല്‍ന​സ് മേ​ഖ​ല​യി​ലെ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച ബ്രാ​ന്‍ഡി​നു​ള്ള പു​ര​സ്‌​കാ​ര​വു​മാ​ണ്​ ല​ഭി​ച്ച​ത്. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ്​ ഡി.​ഇ.​ടി പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. മി​ക​വും ഗു​ണ​നി​ല​വാ​ര​വും പി​ന്തു​ട​രു​ന്ന സം​രം​ഭ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

ദു​ബൈ ക്വാ​ളി​റ്റി അ​വാ​ര്‍ഡി​ന്‍റെ ഭാ​ഗ​മാ​യ ദു​ബൈ ക്വാ​ളി​റ്റി അ​പ്രീ​സി​യേ​ഷ​ന്‍ അ​വാ​ര്‍ഡ്, ഈ ​വ​ര്‍ഷം ആ​റ് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ 10 സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ക​ച്ച നേ​ട്ട​ങ്ങ​ളെ​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. 11 വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി ആ​സ്റ്റ​ർ ഫാ​ർ​മ​സി​യും അ​വാ​ർ​ഡ്​ പ​ട്ടി​ക​യി​ലു​ണ്ട്. ഗു​ണ​നി​ല​വാ​ര​മു​ള്ള മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍കി​ക്കൊ​ണ്ട് ആ​രോ​ഗ്യ​മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള യു.​എ.​ഇ​യു​ടെ വി​ഷ​ന്‍ 2031 പി​ന്തു​ട​ര്‍ന്ന് ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സ്ഥാ​പ​ന​മാ​ണ് ആ​സ്റ്റ​റെ​ന്ന്​ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷാ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. അം​ഗീ​കാ​ര​ങ്ങ​ള്‍ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് മു​ന്നേ​റാ​നും രോ​ഗി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സം​തൃ​പ്തി പ​ക​രാ​നും പ്രോ​ത്സാ​ഹ​ന​മേ​കു​ന്ന​താ​യും അ​ലീ​ഷാ മൂ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി. ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും പ്ര​വ​ര്‍ത്ത​ന മി​ക​വി​ലും ഉ​റ​ച്ച വി​ശ്വാ​സ​മു​ള്ള സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ല്‍ മി​ക​ച്ച സേ​വ​ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി വ​ര്‍ധി​പ്പി​ക്കാ​ന്‍ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ആ​സ്റ്റ​ർ റീ​ട്ടെ​യി​ല്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ എ​ന്‍.​എ​സ്. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiAsterBusiness Excellence Award
News Summary - Dubai Business Excellence Award for Aster
Next Story