ബസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
text_fieldsദുബൈ: പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന ദുബൈയില്‍ പോയവര്‍ഷം ആര്‍.ടി.എയുടെ ബസുകള്‍ ഉപയോഗപ്പെടുത്തിയത് 15 കോടിയിലേറെ ആളുകള്‍. ശരാശരി 4.13 ലക്ഷം പേരാണ് ദിനം പ്രതി ബസില്‍ യാത്ര ചെയ്യുന്നത്. നഗരത്തിലെ താമസക്കാര്‍ ജോലി സ്ഥലത്തേക്ക് എത്തുന്നതിന് ബസുകളെ കൂടുതലായി ആശ്രയിച്ചു വരുന്നുവെന്ന് ബസ് വിഭാഗം ഡയറക്ടര്‍ ബാസില്‍ ഇബ്രാഹിം സആദ് പറഞ്ഞു. മെട്രോ, ട്രാം, ജല ഗതാഗത സംവിധാനങ്ങള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ആര്‍.ടി.എ ഓടിക്കുന്ന ബസുകളുടെ കൃത്യതയും സൗകര്യവും ജനം സ്വീകരിക്കുന്നതിന്‍െറ മികച്ച ലക്ഷണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന നൂറ് സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ തുറക്കുന്നതിന് പ്രവൃത്തികള്‍ നടന്നുവരുന്നതായി സആദ് പറഞ്ഞു. 2030 ആകുന്നതോടെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
