ദുബൈ ബസപകടം: മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
text_fieldsദുബൈ: വ്യാഴാഴ്ച ദുബൈയിലുണ്ടായ ബസപകടത്തിൽ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു. ഇന്ന് രാത്രിയും നാളെ രാവിലെയു മായി മൃതദേഹങ്ങള്‍ നാട്ടിലെത്തും. ഒരാളുടെ മൃതദേഹം ദുബൈയില്‍ സംസ്കരിക്കും. തൃശൂർ തള ിക്കുളം സ്വദേശി ജമാലുദ്ദീെൻറ മൃതദേഹം ശനിയാഴ്ച രാവിലെ കൊച്ചിയിൽ എത്തിച്ചിരുന് നു. മൃതേദഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും അനുഗമിക്കുന്നവരുടെ ടിക്കറ്റും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വഹിക്കുമെന്ന് കോൺസുൽ ജനറൽ വിപുൽ അറിയിച്ചു.
തലശ്ശേ രി സ്വദേശികളായ ഉമര്‍, നബില്‍ ഉമര്‍, തൃശൂര്‍ സ്വദേശി കിരണ്‍, കണ്ണൂര്‍ സ്വദേശി രാജന് എ ന്നിവരുടെ മൃതദേഹങ്ങളാണ് കോഴിക്കോട്ടേക്ക് അയച്ചത്. തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍, കോട്ടയം സ്വദേശി വിമല്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തും എത്തിക്കും. തലശ്ശേരി സ്വദേശി ഉമര്‍,മകന് നബീല്‍ ഉമര്‍ എന്നിവരുടെ മയ്യത്ത് നമസ്കാരത്തിനായി നിരവധി പേരാണ് ദുബൈ സോനാപൂരിലെ എംബാമിങ് സെൻററിലെത്തിയത്. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് റഇൗസ് തലശ്ശേരി നേതൃത്വം നൽകി.

അധികാരികൾക്കും സാമൂഹിക പ്രവർത്തകർക്കും നന്ദി പറഞ്ഞ് കോൺസുൽ ജനറൽ
ദുബൈ: യു.എ.ഇ അധികാരികൾ, ദുബൈ പൊലീസ്, ആരോഗ്യവകുപ്പ് എന്നിവർ നൽകിയ അകമഴിഞ്ഞ പിന്തുണയും സാമൂഹിക പ്രവർത്തകരുടെ വിശ്രമമില്ലാത്ത ഇടപെടലുമാണ് വലിയ ഒരു ദുരന്തത്തിെൻറ ഘട്ടത്തിലും നമുക്ക് ആശ്വാസകരമായതെന്ന് കോൺസുലർ ജനറൽ വിപുൽ. അപകട വിവരം അറിഞ്ഞ ഘട്ടത്തിൽ തന്നെ ഇന്ത്യൻ സാമൂഹിക പ്രവർത്തകർ ആശുപത്രിയിലും സ്റ്റേഷനിലുമെല്ലാം സഹായങ്ങൾ നൽകുവാനായി കർമനിരതരായിരുന്നു.
മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികളെല്ലാം എയർ ഇന്ത്യ മുഖേന ഉറപ്പുവരുത്തുന്നുണ്ട്. മൃതദേഹത്തെ അനുഗമിക്കുന്ന ഒരാളുടെ ടിക്കറ്റും കോൺസുലേറ്റ് വഹിക്കും. മരണപ്പെട്ടവരുടെ കമ്പനികൾക്ക് സാധ്യമല്ലാത്ത പക്ഷം പേപ്പർ വർക്കുകൾക്കും മറ്റു പ്രക്രിയകൾക്കും വേണ്ടി വന്ന ചെലവ് ഇന്ത്യൻ പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്നും തുക അനുവദിക്കും.

ആദ്യമായി നാട്ടിലേക്ക് കൊണ്ടുപോയ തളിക്കുളം സ്വദേശി ജമാലുദ്ദീെൻറ മൃതദേഹവുമായി ബന്ധപ്പെട്ട ചെലവുകൾ ബന്ധുക്കളും സുഹൃത്തുക്കളുമാണ് വഹിച്ചത്. അത് റീഫണ്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കോൺസുലർ ജനറൽ വിപുലും ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ സംഘവും തികച്ചും മാതൃകാപരമായ നേതൃമികവാണ് ഇൗ ദുരന്ത ഘട്ടത്തിൽ പ്രകടിപ്പിച്ചതെന്ന് ആശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന മലയാളി ജീവകാരുണ്യ പ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിെൻറ പ്രവർത്തനങ്ങളിലും അർപ്പണബോധത്തിലും അദ്ദേഹം വിശ്വാസമർപ്പിച്ചതു കൊണ്ടു തന്നെ പല പ്രവർത്തനങ്ങളും ഏറെ സുഗമമായി. ഒരു ഇമാറാത്തി പോലും മരണപ്പെട്ടിട്ടില്ലെങ്കിലും സ്വന്തം ജനതക്കുണ്ടായ ദുരന്തം എന്ന മട്ടിലെ ഗൗരവത്തോടെയാണ് ദുബൈ പൊലീസും ആരോഗ്യ വകുപ്പും ഇമിഗ്രേഷൻ^എയർപോർട്ട് അധികാരികളുമെല്ലാം പ്രവർത്തിച്ചതെന്ന് നസീർ വാടാനപ്പള്ളി, നന്തി നാസർ, നാസർ ഉൗരകം തുടങ്ങിയവർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
