‘ഹം പാസ്’ അരികിലുണ്ടായിരുന്നു; അവസാന ദേഹവും കടന്നുപോകും വരെ...
text_fieldsദുബൈ: ബസപകടം നടന്നുവെന്ന വാർത്ത കേട്ട നിമിഷം ഇറങ്ങിത്തിരിച്ചതാണ് ഹംപാസിെൻറ പ്ര വർത്തകർ. യു.എ.ഇയുടെ പല ഭാഗങ്ങളിൽ പല മേഖലകളിൽ േജാലിചെയ്യുന്ന മലയാളികളായ സന്നദ്ധസേവകർ. കിട്ടാവുന്ന വാഹനങ്ങളിൽ അവർ റാഷിദ് ഹോസ്പിറ്റലിലേക്ക് കുതിച്ചെത്തി. ഉറ്റവരുടെ മരണവാർത്ത കേെട്ടത്തിയ ബന്ധുക്കളെ സമാശ്വസിപ്പിക്കുന്നതു മുതൽ രേഖകൾ ഉറപ്പുവരുത്തുവാനും മയ്യിത്തുകൾ കുളിപ്പിക്കുവാനുമെല്ലാം അവർ മുന്നിട്ടിറങ്ങി. വനിതകളുടെ മൃതദേഹങ്ങളുടെ കർമങ്ങൾ ചെയ്യാനുണ്ടെന്നറിഞ്ഞതോടെ റാഷിദീയയിൽ നിന്നും വറഖയിൽ നിന്നും പത്തു പേരടങ്ങുന്ന വനിതാ വളണ്ടിയർ സംഘവും ഒാടിയെത്തി. എയർ ഇന്ത്യ^അറേബ്യൻ ട്രാവൽസ് കാർഗോ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായ കരീമിെൻറ കൂടി സഹകരണം കൂടി ലഭിച്ചതോടെ പ്രവർത്തനങ്ങൾ അൽപ്പമധികം സുഗമമായി.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന മുഖ്യസംഘാടകൻ അഡ്വ. ഇൗസ അനീസ് അകലെയിരുന്ന് പ്രവർത്തനങ്ങൾ ക്രമീകരിച്ചു. അവസാന മൃതദേഹവും എംബാമിങ് സെൻറർ വിട്ടു എന്നുറപ്പായ ശേഷമാണ് ആദ്യ ദിവസം മുതൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അലി മുഹമ്മദ്, നിഷാദ്, ബുനൈസ് കാസിം, കമർ, ബഷീർ ആലത്ത് എന്നിവർ അവിടെ നിന്ന് സലാം ചൊല്ലിപ്പിരിഞ്ഞത്.
മരണം ആർക്കും എപ്പോഴും സംഭവിക്കാം. ആവതും ആയുസുമുള്ള കാലത്തോളം നമ്മളീ ദൗത്യത്തിന് മുന്നിട്ടിറങ്ങുക തന്നെ ചെയ്യും. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കെട്ട എന്ന പ്രാർഥന മാത്രമാണ് മനസിലെന്ന് പറയുന്നു മടങ്ങാൻ നേരം ഹംപാസിെൻറ വളണ്ടിയർമാർ.
സഫലമാവെട്ട അവരുടെ പ്രയത്നങ്ങളും പ്രാർഥനകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
