ദുബൈയിൽ കെട്ടിട പെർമിറ്റ് വേഗത്തിലാക്കാൻ പുതിയ സംവിധാനം
text_fieldsദുബൈ: ദുബൈയിൽ കെട്ടിട നിർമാണ പെർമിറ്റ് വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള കെട്ടിട അനുമതി നടപടിക്രമ വികസന തന്ത്രം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകരിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമം അനുസരിച്ച് വെറും അഞ്ചു നടപടിക്രമങ്ങളിലൂടെ ബിൽഡിങ് പെർമിറ്റ് സമ്പാദിക്കാം.
മൂന്നു സ്തംഭങ്ങളിലാണ് പുതിയ തന്ത്രം രൂപപെടുത്തിയിരിക്കുന്നത്. ഒന്നാമത്തേത് കെട്ടിട പെർമിറ്റ് നടപടികൾ വികസിപ്പിക്കലും നടപ്പാക്കലുമാണ്.പിന്നെ ഇതുസംന്ധിച്ച ആവശ്യങ്ങളും സമ്പ്രദായങ്ങളും ഏകോപിപ്പിക്കൽ. മൂന്നാമത്തേതിൽ കെട്ടിട പെർമിറ്റിനാവശ്യമായ കാര്യങ്ങളെല്ലാം ഒറ്റയടിക്ക് ചെയ്യാവുന്ന വൺ സ്റ്റോപ്പ് ഷോപ്പ് സംവിധാനം ഒരുക്കലാണ്.
പുതിയ സംയോജിത നടപടികളിലൂടെ പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി പരമാവധി കുറയും. ഇതനുസരിച്ച് ബന്ധപ്പെട്ട അധികൃതരുടെ പരിശോധനകൾ ഏകോപിത സംഘമായിരിക്കും നടത്തുക. കൺസൾട്ടൻറുമാരും കരാറുകാരും എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മൂന്നു ദിവസത്തിനകം അപേക്ഷകൾക്ക് മറുപടി നൽകും. അത്യാധുനിക ഡിജിറ്റൽ സാേങ്കതിക വിദ്യയും സംവിധാനങ്ങളും ഉപയോഗിച്ച് സേവനങ്ങൾ ഏകോപിപ്പിച്ച് സമാർട്ടാക്കും. ഫോണിലൂടെ അപേക്ഷയുടെ പുരോഗതി അറിയാനും ഫീകൾ അടക്കാനും കൂടിക്കാഴ്ചകൾ നിശ്ചയിക്കാനും സാധിക്കും.പെർമിറ്റ് നൽകുന്നതുമായി ബന്ധമുള്ള എല്ലാ അധികാരികളുടെയും നിബന്ധനകൾ ഉൾക്കൊള്ളിച്ചുള്ള ദുബൈ ബിൽഡിങ് പെർമിറ്റ് സിസ്റ്റവുമായി വൺസ്റ്റോപ്പ് ഷോപ്പിനെ ബന്ധിപ്പിക്കും.
ഇൗ വർഷം ഫെബ്രുവരിയിൽ രൂപീകരിച്ച ഇതുസംബന്ധമായ കമ്മിറ്റി പല തവണ യോഗം ചേരുകയും ശില്പശാല നടത്തുകയും ചെയ്തു. ഉപഭോക്താക്കൾ, കരാറുകാർ, കൺസൾട്ടൻസികൾ എന്നിവരുടെ അഭിപ്രായം ശേഖരിച്ചു. കൂടുതൽ പഠനത്തിൽ ഗവേഷണത്തിനുമായി നാലു സംഘങ്ങളെ ചുമതലപ്പെടുത്തി.ദുബൈ നഗരസഭയിലെ എൻജിനീയറിങ് ആൻറ് പ്ലാനിങ് വിഭാഗം അസി.ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ അൽ ഹജ്രിയായിരുന്നു കമ്മിറ്റി തലവൻ.ദുബൈയിെല കെട്ടിട നിർമാണ ചട്ടങ്ങൾ ഏേകാപിപ്പിക്കാനുള്ള ജോലിയിലാണ് കമ്മിറ്റി ഇപ്പോൾ വ്യാപൃതരായിരിക്കുന്നത്.
ദുബൈ നഗരസഭ, ആർ.ടി.എ, വൈദ്യുതി^ജല അതോറിറ്റി, സാമ്പത്തിക വികസന വകുപ്പ് , വ്യോമയാന അതോറിറ്റി, സിവിൽ ഡിഫൻസ്, ഇൻവെസ്റ്റ്മെൻറ് കോർപ്പറേഷൻ, മീരാസ് ഹോൾഡിങ്, ഇത്തിസലാത്ത്, ഡു, ഡി.െഎ.എഫ്.സി, തുറമുഖം, കസ്റ്റംസ്, ഫ്രീസോൺ കോർപ്പറേഷൻ, ദുൈബ ക്രിയേറ്റീവ് ക്ലസ്റ്റേർസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
