ലോകത്തിലെ ആദ്യ പേപ്പർ രഹിത സർക്കാരായി ദുബൈ
text_fieldsദുബൈ: സർക്കാർ ഓഫിസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കടലാസിനെ പടിക്കുപുറത്താക്കി ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി ദുബൈ. 2021 ഡിസംബർ 12ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മൂന്ന് വർഷം മുമ്പ് നൽകിയ ഉറപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
ശൈഖ് ഹംദാനാണ് പേപ്പർ രഹിത സർക്കാരെന്ന പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിെൻറ ഭാഗം കൂടിയാണിത്. 2018ലാണ് ശൈഖ് ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കിയത്.
അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർരഹിതമായി. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവിസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞു. 130 കോടി ദിർഹമാണ് ലാഭമുണ്ടായത്. 140 ലക്ഷം മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

