Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ കമ്പനിയുടമകൾ...

ദുബൈയിലെ കമ്പനിയുടമകൾ രജിസ്​റ്റർ ചെയ്യാൻ നിർദേശം

text_fields
bookmark_border
ദുബൈയിലെ കമ്പനിയുടമകൾ രജിസ്​റ്റർ ചെയ്യാൻ നിർദേശം
cancel

ദുബൈ: ദുബൈയിലെ കമ്പനികളുടെ ഉടമകൾ ഈ മാസം 15നുമുമ്പ്​​ രജിസ്​റ്റർ ചെയ്യണമെന്ന്​ ദുബൈ സാമ്പത്തികകാര്യ വകുപ്പ്​ അറിയിച്ചു. കമ്പനിയുടെ ലാഭം കൈപ്പറ്റുന്ന ഉടമകളുടെ പേരാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്.

ദുബൈ ഇക്കണോമിയുടെ സേവനകേന്ദ്രങ്ങൾ വഴിയും ded.ae എന്ന വെബ്സൈറ്റ്​ വഴി ഓൺലൈനായും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ദുബൈ ഇക്കണോമിയിൽ കമ്പനി രജിസ്ട്രേഷൻ ഇടപാട് നടത്തിയാൽ ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും. 6969 എന്ന നമ്പറിലേക്ക് എസ്​.എം.എസ്​ സന്ദേശമയച്ചും ലിങ്ക് ലഭ്യമാക്കാം.

ദുബൈ സാമ്പത്തിക വികസന വകുപ്പിന്​ (ദുബൈ ഇക്കണോമി) കീഴിൽവരുന്ന സ്ഥാപനങ്ങൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മുഴുവൻ സ്ഥാപനങ്ങളും ലാഭം കൈപ്പറ്റുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് രജിസ്​റ്റർ ചെയ്യണം. യു.എ.ഇ മന്ത്രിസഭയുടെ നിർദേശപ്രകാരം കമേഴ്സ്യൽ രജിസ്ട്രിയിൽ കൂട്ടിച്ചേർക്കുന്നതിനാണ് ഉടമകളുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നത്.

പേര്, പാസ്പോർട്ട്, വിലാസം, ഇ–മെയിൽ വിലാസം എന്നിവ ഉൾപ്പെടെയാണ് രജിസ്​റ്റർ ചെയ്യേണ്ടത്. ഏതുതരം കമ്പനിയാണെന്നും രേഖപ്പെടുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registerDubai company owners
News Summary - Dubai-based company owners asked to register
Next Story