ദുബൈ ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ
text_fieldsറിഷാദ് മപ്പുറത്ത്, കാദർകുട്ടി നടുവണ്ണൂർ, ഇർഷാദ് വാകയാട്
ദുബൈ: ദുബൈ കെ.എം.സി.സി ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ദുബൈ ക്ലോക്ക് ടവർ മാലിക് പാർട്ടി ഹാളിൽ കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജസീൽ കായണ്ണ അധ്യക്ഷത വഹിച്ചു. മൂസ കൊയമ്പ്രം, ഹംസ കാവിൽ, അബ്ദുൽ മജീദ് കൂനഞ്ചേരി എന്നിവർ സംസാരിച്ചു.
റിഷാദ് മപ്പുറത്ത് (പ്രസി), കാദർകുട്ടി നടുവണ്ണൂർ (ജന. സെക്ര), ഇർഷാദ് വാകയാട് (ട്രഷ), ബഷീർ പരപ്പിൽ, ജംഷിദ് അത്തോളി, ലത്തീഫ് പി.പി. കായണ്ണ, സുജീർ എരമംഗലം (വൈ. പ്രസി), ഗഫൂർ തോരായി, സി.കെ. ലത്തീഫ് നാറാത്ത്, ഷഹീർ കൂരാച്ചുണ്ട്, ഷമീർ എസ്റ്റേറ്റ്മുക്ക് (ജോ. സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. റിഷാദ് മപ്പുറത്ത് സ്വാഗതവും ജംഷിദ് അത്തോളി നന്ദിയും പറഞ്ഞു.

