ദുബൈയിൽ ‘സ്വയം നിയന്ത്രിത വാഹനങ്ങൾ’ ഒാടിത്തുടങ്ങി
text_fieldsദുബൈ: ലോകത്തെ ആദ്യത്തെ സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബൈയിൽ ഒാടിത്തുടങ്ങി. വാഹനം എന്നൊക്കെ വിളിക്കാമെങ്കിലും കണ്ടുപഴകിയ വാഹനങ്ങളുമായി ഒരു തരത്തിലുള്ള സാമ്യവും ഇതിനില്ല. ‘ഒാേട്ടാണമസ് പോഡ്’ എന്ന് പേരിട്ടിരിക്കുന്ന ഇവ കൂറ്റൻ പെട്ടിപോലയാണിരിക്കുന്നത്. വേൾഡ് ഗവൺമെൻറ് സമ്മിറ്റിനോടനുബന്ധിച്ച് മദീനത്ത് ജുമൈറയിലാണ് ഇവ പ്രവർത്തിക്കുന്നത്. ആർ.ടി.എയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇവ നെക്സ്റ്റ് ഫ്യുച്ചർ ട്രാൻസ്പോർേട്ടഷനാണ് രൂപകൽപ്പന ചെയ്ത് നിർമിച്ചിരിക്കുന്നത്.
നിലവിൽ വളരെ കുറഞ്ഞ ദൂരം മുൻകൂട്ടി തയാറാക്കിയ വഴികളിലൂടെ സഞ്ചരിക്കാനാണ് ഇവക്ക് സാധിക്കുക. 2.87 മീറ്റർ നീളവും 2.24 മീറ്റർ വീതിയും 2.82 മീറ്റർ ഉയരവുമാണ് ഇതിനുള്ളത്. 1500 കിലോഗ്രാം ഭാരമുള്ള ഇതിൽ ആറ് യാത്രികർക്ക് ഇരുന്നും നാല് പേർക്ക് നിന്നും യാത്ര ചെയ്യാം. മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഒാേട്ടാണമസ് പോഡിലെ ബാറ്ററിക്ക് മുന്ന് മണിക്കൂർ പ്രവർത്തിക്കാനുള്ള ശേഷയാണുള്ളത്. ഇവ വീണ്ടും ചാർജ് ചെയ്യാൻ ആറ് മണിക്കൂർ എടുക്കും. ത്രിമാന ചിത്രങ്ങൾ എടുക്കാൻ ശേഷിയുള്ള കാമറ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇവയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഒാപറേറ്റർക്ക് നിയന്ത്രിക്കാവുന്ന രീതിയിലാണ് ഇവയുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
