ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദകേന്ദ്രം ‘ദുബൈ അറീന’ പൂർത്തിയായി
text_fieldsദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദകേന്ദ്രം ദുബൈയില്‍ നിര്‍മാണം പൂര് ത്തിയായി. ഒരേ സമയം പതിനേഴായിരം കാണികളെ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ് ‘ദുബൈ അറീന’ എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രം. ദുബൈ സിറ്റിവാക്കില്‍ മിറാസാണ് കൂറ്റന്‍ വിനോദകേന്ദ്രം നിര്‍മിച്ചത്. കല-സംഗീതം-വിനോദ പരിപാടികള്‍ എന്നിവക്ക് പുറമെ കായിക വിനോദങ്ങള്‍ക്കും അറീനയില്‍ ഇടമുണ്ട്. ടെന്നിസ്, ബാസ്കറ്റ്ബാള്‍, ബോക്സിങ്, വോളിബോള്‍, ഐസ് ഹോക്കി മല്‍സരങ്ങള്‍ക്കും ഈ ഇന്‍ഡോര്‍ സംവിധാനത്തില്‍ സൗകര്യങ്ങളുണ്ട്.
പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, ആഢംബര വിരുന്നുകള്‍ എന്നിവക്കും അറീന ഉപയോഗപ്പെടുത്താം. ദുബൈ നഗരത്തിെൻറ പുതിയ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ അറീന സന്ദര്‍ശിക്കാന്‍ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് തുടങ്ങിവരെത്തി. ദുബൈ മെട്രോയില്‍ നിന്ന് അറീനയിലേക്ക് എത്താന്‍ നടപ്പാലവും നിര്‍മിച്ചിട്ടുണ്ട്. ദുബൈ നഗരത്തിന് ആഗോള ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ശക്തമായ ഇടം നല്കാന് ദുബൈ അറീനക്ക് കഴിയുമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
