നാല് മിനിറ്റിനുള്ളിൽ സേവനവുമായി ദുബൈ ആംബുലൻസ്
text_fieldsദുബൈ: സഹായാഭ്യർത്ഥന ലഭിച്ചാൽ നാല് മിനിറ്റിനകം സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസ് ( ഡി.സി.എ.എസ്.). അടിയന്തര ഘട്ടങ്ങളിൽ സ്മാർട് ഫോണിലെ ഒരു ബട്ടൻ അമർത്തിയാൽ സേവനം ലഭിക്കും. നിർമിത ബുദ്ധിശക്തി ഉപയോഗിച്ചാണ് ഇൗ സംവിധാനം പ്രവർത്തിക്കുക.
ദുബൈ നിവാസികളുടെയും സന്ദർശകരുടെയും ജീവൻ രക്ഷിക്കുന്നതിന് സമയം പ്രധാന ഘടകമായതിനാലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഡി.സി.എ.എസ്. എക്സിക്യുട്ടീവ് ഡയറക്ടർ ഖലീഫ അൽ ദറാഇ അറിയിച്ചു. നാല് മിനിറ്റിനുള്ളിൽ സേവനം ലഭ്യമാക്കുന്ന മറ്റൊരു പ്രസ്ഥാനവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പാരാ മെഡിക്കൽ സംഘമായിരിക്കും ആദ്യം രോഗിയുടെ അടുത്തെത്തുക. ഇവർ മെഡിക്കൽ സംഘവുമായി ആശയ വിനിമയം നടത്തിയായിരിക്കും ചികിൽസ ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
