ദുബൈ വിമാനത്താവളം പഴയ നിലയിലേക്ക്
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പഴയനിലയിലേക്ക് തിരിച്ചെത്തുന്നു. രണ്ടാഴ്ചക്കകം പൂർണമായ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കോവിഡിനുശേഷം ആദ്യമായാണ് വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഏറ്റവും കൂടുതൽ തിരക്കുള്ള വിമാനത്താവളമായി ദുബൈ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശാസ്ത്രീയവും ആസൂത്രിതവുമായി വെല്ലുവിളികളെ അതിജീവിച്ചതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. ദുബൈ എയർഷോയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 15 മാസം അടച്ചിട്ടശേഷം ജൂണിലാണ് വിമാനത്താവളത്തിെൻറ ടെർമിനൽ വൺ പ്രവർത്തനം തുടങ്ങിയത്. വർഷം നൂറ് ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ ശേഷിയുള്ള ഈ ടെർമിനൽ കഴിഞ്ഞവർഷം 18 ദശലക്ഷം യാത്രക്കാരെ മാത്രമാണ് കൈകാര്യം ചെയ്തത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസം, ഏവിയേഷൻ ഹബ്ബ് എന്ന നിലയിൽ ദുബൈയുടെ യശസ്സ് ഉയർത്തിപ്പിടിക്കാനും ശോഭനമായ ഭാവി ഉറപ്പാക്കാനുമുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. കോവിഡിനുമുമ്പ് 240 വിമാനത്താവളങ്ങളിലേക്ക് നൂറ് വിമാനക്കമ്പനികളാണ് ദുബൈയിൽനിന്ന് സർവിസ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

