Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ വി​മാ​ന​ത്താ​വ​ളം റ​ൺ​വേ 22ന്​ ​തു​റ​ക്കും

text_fields
bookmark_border
dubai airport
cancel
Listen to this Article

ദു​ബൈ: ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ ദു​​ബൈ വി​മാ​ന​ത്താ​വ​ളം റ​ൺ​വേ ഈ​മാ​സം 22ന്​ ​തു​റ​ക്കും. നോ​ർ​​തേ​ൺ റ​ൺ​വേ​യു​ടെ ന​വീ​ക​ര​ണം പാ​തി പി​ന്നി​ട്ട​താ​യി എ​യ​ർ​പോ​ർ​ട്ട്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ, നി​ല​വി​ൽ ദു​ബൈ അ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ട വി​മാ​ന സ​ർ​വി​സു​ക​ൾ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തും.

മേ​യ്​ ഒ​മ്പ​തി​നാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റ​ൺ​വേ അ​ട​ച്ച​ത്. 1000ത്തോ​ളം വാ​ഹ​ന​ങ്ങ​ളും 3000ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ്​ ന​വീ​ക​ര​ണ ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

നോ​ർ​തേ​ൺ റ​ൺ​വേ​യു​ടെ 4.5 കി​ലോ​മീ​റ്റ​റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. റ​ൺ​വേ സ്​​ട്രി​പ്പ്, ടാ​ക്സി വേ ​പോ​യ​ന്‍റ്, ഡ്രെ​യ്നേ​ജ്​ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​വീ​ക​രി​ച്ചു. എ​യ്​​റോ​നോ​ട്ടി​ക്ക​ൽ ഗ്രൗ​ണ്ട്​ ലൈ​റ്റി​ങ്, കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​റ്റി സ്ഥാ​പി​ക്കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്​ ഇ​ത്ര വി​പു​ല​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. 2014ലാ​ണ്​ ന​വീ​ക​രി​ച്ച​ത്.

അ​ടു​ത്ത ന​വീ​ക​ര​ണം 2024ൽ ​ആ​ണ്​ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ കാ​ല​ത്ത്​ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​തോ​ടെ വീ​ണ്ടും ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​യി വ​ന്നു.

റ​ൺ​വേ അ​ട​ച്ച​തോ​ടെ 1000ത്തോ​ളം വി​മാ​ന സ​ർ​വി​സു​ക​ൾ അ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ​ഫ്ലൈ ​ദു​ബൈ, സ്​​പൈ​സ്​ ജെ​റ്റ്, ഇ​ൻ​ഡി​ഗോ, ഗ​ൾ​ഫ്​ എ​യ​ർ, എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ എ​ന്നി​വ​യാ​ണ്​ ഇ​വി​ടെ നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

ഇ​വി​ടേ​ക്ക്​ ബ​സ്​ സ​ർ​വി​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2019ൽ ​സ​തേ​ൺ റ​ൺ​വേ ഒ​ന്ന​ര മാ​സം അ​ട​ച്ചി​ട്ട്​ ന​വീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Airport
News Summary - Dubai Airport Runway will open on 22nd
Next Story