Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമാനത്താവള...

ദുബൈ വിമാനത്താവള ബസുകള്‍ അജ്മാന്‍ മുസല്ല സ്റ്റേഷനില്‍ നിന്ന്​

text_fields
bookmark_border
ദുബൈ വിമാനത്താവള ബസുകള്‍ അജ്മാന്‍ മുസല്ല സ്റ്റേഷനില്‍ നിന്ന്​
cancel

അ​ജ്മാ​ന്‍: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സു​ക​ള്‍ അ​ജ്മാ​ന്‍ മു​സ​ല്ല സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​രം​ഭി​ക്കും. നേ​ര​ത്തേ അ​ജ്മാ​ന്‍ അ​ല്‍ ത​ല്ല​യി​ലെ പു​തി​യ ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് മാ​ത്ര​മാ​യി​രു​ന്നു ദു​ബൈ വി​മാ​ന​ത്താ​വ​ള ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ന​ഗ​ര​ത്തി​ലു​ള്ള മു​സ​ല്ല ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

മു​സ​ല്ല സ്റ്റേ​ഷ​നി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സു​ക​ള്‍ അ​ജ്മാ​ന്‍ അ​ല്‍ ത​ല്ല​യി​ലെ മെ​യി​ന്‍ ബ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി​യ ശേ​ഷ​മാ​യി​രി​ക്കും ദു​ബൈ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക. ഇ​തോ​ടെ അ​ജ്മാ​ന്‍ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്ക് ഏ​റെ സൗ​ക​ര്യ​മാ​യി​രി​ക്കും. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് അ​ല്‍ ത​ല്ല​യി​ലെ ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ചെ​ക്ക്​ ഇ​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും കൂ​ട്ട​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 3.15, 6.15, 10.15 നും ​വൈ​കീ​ട്ട് 4.15, 8.45 നും ​രാ​ത്രി 10.45 നു​മാ​ണ് മു​സ​ല്ല സ്റ്റേ​ഷ​നി​ല്‍ നി​ന്നും ബ​സു​ക​ള്‍ പു​റ​പ്പെ​ടു​ന്ന​ത്. മു​സ​ല്ല​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ബ​സു​ക​ള്‍ അ​ല്‍ ത​ല്ല ബ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്നും ദു​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. 20 ദി​ര്‍ഹ​മാ​ണ് ഈ ​യാ​ത്ര​ക്കാ​യി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി ടി​ക്ക​റ്റ് നി​ര​ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്.

സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും അ​ജ്മാ​ന്‍ അ​ല്‍ ത​ല്ല​യി​ലു​ള്ള മെ​യി​ന്‍ ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ദി​നം​പ്ര​തി ബ​സ് സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് കൂ​ടാ​തെ ദു​ബൈ എ​ക്സ്പോ 2020 മേ​ള ന​ഗ​രി​യി​ലേ​ക്കും അ​ജ്മാ​ന്‍ മെ​യി​ന്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ബ​സ് സ​ര്‍വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiAirport busAjman Musalla station
News Summary - Dubai Airport buses from Ajman Musalla station
Next Story