Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറെ​ക്കോ​ഡ്​...

റെ​ക്കോ​ഡ്​ നേ​ട്ടം​കൊ​യ്ത്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
റെ​ക്കോ​ഡ്​ നേ​ട്ടം​കൊ​യ്ത്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം
cancel

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡി​ട്ട്​ ദു​ബൈ വി​മാ​ന​ത്താ​വ​ളം. 2025ൽ 9.52 ​കോ​ടി യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വ​ർ​ഷ​മാ​ണ്​ ക​ട​ന്നു​പോ​യ​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 3.1 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്. വ​ർ​ഷം മു​ഴു​വ​ൻ സ്ഥി​ര​മാ​യ ഉ​യ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് വി​മാ​ന​ത്താ​വ​ളം കാ​ഴ്ച​വെ​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഡി​സം​ബ​ർ മാ​സം മാ​ത്രം 87 ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ മാ​സ​മാ​ണി​ത്. നാ​ലാം പാ​ദ​ത്തി​ൽ ആ​കെ 2.51 കോ​ടി പേ​ർ യാ​ത്ര ചെ​യ്തു. ഇ​ത് 2024ലെ ​അ​തേ കാ​ല​യ​ള​വി​നേ​ക്കാ​ൾ 5.9 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. നാ​ലാം പാ​ദ​ത്തി​ൽ 1.18 ല​ക്ഷം വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ന്ന​ത്. വ​ർ​ഷം മൊ​ത്തം 454,800 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2025ൽ 8.67​കോ​ടി ല​ഗേ​ജു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 4.95 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്. 89 ശ​ത​മാ​നം ബാ​ഗേ​ജും വി​മാ​നം എ​ത്തി 45 മി​നി​റ്റി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രി​ൽ എ​ത്തി​ച്ചു. തെ​റ്റാ​യ ബാ​ഗേ​ജ് കൈ​കാ​ര്യ നി​ര​ക്ക് 1,000 യാ​ത്ര​ക്കാ​രി​ൽ 2.47 ബാ​ഗു​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ പ​രി​ശോ​ധ​നാ സ​മ​യ​വും കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഡി​പ്പാ​ർ​ച​ർ പാ​സ്പോ​ർ​ട്ട് ക​ൺ​ട്രോ​ളി​ൽ 99.35 ശ​ത​മാ​നം പേ​ർ 10 മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. അ​റൈ​വ​ൽ പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​യി​ൽ 98.8 ശ​ത​മാ​നം പേ​ർ 15 മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. സു​ര​ക്ഷാ പ​രി​ശോ​ധ​ന 98.9 ശ​ത​മാ​നം യാ​ത്ര​ക്കാ​രും അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ ​പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. ദു​ബൈ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രാ​ണ് (1.19 കോ​ടി). ര​ണ്ടാ​മ​ത്​ സൗ​ദി അ​റേ​ബ്യ (75ല​ക്ഷം), മൂ​ന്നാ​മ​ത്​ യു.​കെ (63ല​ക്ഷം), പാ​കി​സ്താ​ൻ(43 ല​ക്ഷം), യു.​എ​സ് (33ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണു​ള്ള​ത്. ല​ണ്ട​നി​ലേ​ക്കാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ (39ല​ക്ഷം) യാ​ത്ര ചെ​യ്ത​ത്.

റി​യാ​ദ് (30ല​ക്ഷം), മും​ബൈ, ജി​ദ്ദ(24 ല​ക്ഷം), ന്യൂ​ഡ​ൽ​ഹി (22ല​ക്ഷം) എ​ന്നി​വ​യാ​ണ് പി​ന്നാ​ലെ​യു​ള്ള​ത്. 110 രാ​ജ്യ​ങ്ങ​ളി​ലെ 291 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 108 അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​ൻ​സു​ക​ളാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiUAE NewsgulfnewsUAE
News Summary - Dubai Airport breaks record
Next Story