Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ ബസപകടത്തിൽ  ഏഴു മരണം; 35 പേർക്ക് പരിക്ക്

text_fields
bookmark_border
ദുബൈയിൽ ബസപകടത്തിൽ  ഏഴു മരണം; 35 പേർക്ക് പരിക്ക്
cancel

ദുബൈ:  ടയർ പൊട്ടിത്തെറിച്ച് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴു പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ദുബൈ അൽയലൈസ് സ്ട്രീറ്റിലാണ് അപകടം. തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മദ് ബിൻസായിദ് റോഡിനും ശൈഖ് സായിദ് റോഡിനുമിടയിലുള്ള പാതയാണ് അൽയലൈസ് റോഡ്. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലും മറ്റൊരു ലോറിയിലുമിടിച്ചു. അപകട വിവരം ലഭിച്ച ഉടനെ പൊലീസ് വാഹനങ്ങളും ആംബുലൻസുകളും അപകട സ്ഥലത്തെത്തി. ഹെലികോപ്റ്ററുകൾ എത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ചിലരുടെ നില ഗുരുതരമാണ്. പൊലീസ് എത്തുേമ്പാൾ 22 പേർ ബസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവർ എവിടത്തുകാരാണെന്ന് അറിവായിട്ടില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dubai accident
Next Story