ദുബൈയിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു
text_fieldsദുബൈ: ശൈഖ് സായിദ് റോഡിൽ നാലു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഏഷ്യക്കാർ മരിച്ചു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കത്തിയമർന്നതിനെ തുടർന്നാണ് മൂവരും മരിച്ചത്.അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള പാതയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായതെന്ന് ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഡെൽ അൽ സുവൈദി സ്ഥിരീകരിച്ചു.
ദുബൈ പൊലീസിെൻറ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിൽ വൈകീട്ട് 4.40 ഓടെയാണ് അപകടവിവരം ലഭിച്ചത്. ഉടൻ ജബൽ അലി ഏരിയ പട്രോളിങ് അപകടം നടന്ന സ്ഥലത്തെത്തി ഗതാഗതം സുരക്ഷിതമാക്കുന്നതിനും മരിച്ചവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും നേതൃത്വം നൽകി.ഇടിയെ തുടർന്ന് കാറുകളിലൊന്ന് കത്തിയമർന്നിരുന്നു. ഇതാണ് മരണത്തിന് കാരണമായതെന്ന് അൽ സുവൈദി പറഞ്ഞു. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിയമപരമായ വേഗതാപരിധി പാലിക്കണമെന്നും വാഹനങ്ങൾ തമ്മിലുള്ള സുരക്ഷിതമായ അകലം പാലിക്കണമെന്നും റോഡിൽ ശ്രദ്ധ വ്യതിചലിക്കരുതെന്നും ബ്രിഗേഡിയർ നിർദേശിച്ചു.