ആരോഗ്യപ്രവർത്തകർക്ക് ത്രിഡി പ്രിൻറിങ് ഫേസ് ഷീൽഡുമായി ദുബൈ പൊലീസ്
text_fieldsദുബൈ: കേവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് ത്രി ഡി പ്രിൻറിങ് സാങ്കേതികവിദ്യയിൽ തയാറാക്കിയ ആയിരത്തിലധികം ഫേസ് ഷീൽഡുമായി ദുബൈ പൊലീസ്. പ്രതിരോധ പ്രവർത്തനങ്ങളിലേർപെടുമ്പോൾ കൂടുതൽ അപകടസാധ്യതയുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ദുബൈ പൊലീസ് പ്രത്യേക സുരക്ഷ കവചം തയാറാക്കിയിരിക്കുന്നത്.ആരോഗ്യ പ്രവർത്തകർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ എന്നിവരും ഫേസ് ഷീൽഡ് അണിയും.ത്രീഡി പ്രിൻറിങ് സാങ്കേതിവിദ്യയിൽ തയാറാക്കിയ ഫേസ് ഷീൽഡുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ കോവിഡിനെതിരെ പൊരുതുന്ന എല്ലാവർക്കുമായി നൽകുകയായിരുന്നു. മൂക്കും വായയും മറച്ചു പരിമിത സംരക്ഷണം നൽകുന്ന പതിവ് മാസ്ക്കുകളിൽ നിന്ന് വ്യത്യസ്തമായി, വൈറസ് ബാധയേൽക്കാതിരിക്കാൻ മുഖം മുഴുവൻ മൂടിക്കൊണ്ടുള്ള സുരക്ഷയാണ് ഫേസ് ഷീൽഡുകൾ ഉറപ്പുനൽകുന്നത്.
ഫേസ് ഷീൽഡുകൾ ഫേസ് മാസ്ക്കുകൾക്ക് മുകളിലായാണ് ധരിക്കേണ്ടത്. ഭാരം കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഇവ ചെവികൾക്ക് പിന്നിൽ ഘടിപ്പിക്കാം - ദുബൈ പൊലീസ് വിശദമാക്കി.ഷീൽഡിനു മുകളിലെ ഹെഡ് മൗണ്ട് ഉപയോഗത്തിനു ശേഷം ശുചീകരിക്കാനാവും.
ഷീൽഡിെൻറ മുൻവശത്തെ സുതാര്യമായ വൈസർ ഉപയോഗ ശേഷം നശിപ്പിച്ച് പുതിയവ വെച്ചുപിടിപ്പിക്കാനാവും. ത്രീഡി പ്രിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ ഉൽപാദനം വർധിപ്പിക്കാൻ കഴിയുമെന്നും ദുബൈ പൊലീസ് അറിയിച്ചു. ഷാർജയിലെയും ദുബൈയിലെയും ഇമ്മെൻസ ടെക്നോളജി ലാബ്സ് ഫാക്ടറികളും ത്രിഡി പ്രിൻറഡ് ഫേസ് ഷീൽഡുകൾ നിർമിക്കുന്നു. ഏകദേശം 20 മിനിറ്റിനുള്ളിൽ ഇത് നിർമിക്കാൻ കഴിയും. ഉയർന്ന ആവശ്യപ്രകാരം ഉൽപാദനം 40,000 ആയി വർധിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
