മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ഡു
text_fieldsദുബൈ: രാജ്യത്തിന്റെ സുസ്ഥിരത യാത്രയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച് എമിറേറ്റ് ഇൻഗ്രേറ്റഡ് ടെലി കമ്യൂണിക്കേഷൻ കമ്പനി (ഡു). ‘നമ്മുടെ എമിറേറ്റിനായി നമുക്ക് നടാം’ എന്ന സംരംഭത്തിന്റെ ഭാഗമായി എമിറേറ്റ് എൻവയോൺമെന്റ് ഗ്രൂപ്പുമായി സഹകരിച്ച് ഈ വർഷം ഇതുവരെ 14,000 കിലോ മാലിന്യം പുനഃചംക്രമണം ചെയ്യുകയും 14 മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തതായി ഡു അറിയിച്ചു.
13,040 കിലോ പേപ്പർ മാലിന്യങ്ങളും 1,240 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പുനഃചംക്രമണം ചെയ്തത്. ഇതിന്റെ ഫലമായി മാലിന്യങ്ങൾ കുറയുകയും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ നടപടികൾക്ക് വലിയ സംഭാവന നൽകാനും കഴിഞ്ഞതായി ഡു അധികൃതർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

