Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷോ​പ്പി​ങ്​ മാ​ളു​ക​ൾ...

ഷോ​പ്പി​ങ്​ മാ​ളു​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഡി.​എ​സ്.​സി

text_fields
bookmark_border
ഷോ​പ്പി​ങ്​ മാ​ളു​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഡി.​എ​സ്.​സി
cancel

ദു​ബൈ: സു​സ്ഥി​ര​മാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മാ​തൃ​ക​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ദു​ബൈ ന​ഗ​രം എ​ന്നും മ​ൻ​പ​ന്തി​യി​ലാ​ണ്. തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ വ​മ്പ​ൻ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ പ​ണി​തു​യ​ർ​ത്തു​മ്പോ​ഴും ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​റു​ണ്ട്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ.

അ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള ഷോ​ഷി​ങ്​ മാ​ളു​ക​ളി​ൽ 173 ഓ​ട്ട മ​ത്സ​ര​ങ്ങ​ളാ​ണ്​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ (ഡി.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച​ത്. ദു​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ൽ ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ളും മി​ക​ച്ച അ​ന്ത​രീ​ക്ഷ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​മൂ​ഹ​ത്തി​ലെ വ്യ​ക്തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കാ​യി​ക വി​നോ​ദ​ത്തി​ന്‍റെ സം​സ്കാ​രം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം ഓ​ട്ട ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഡി.​എ​സ്.​സി വ്യ​ക്​​ത​മാ​ക്കി.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ​ക​ര​വും സ​ന്തു​ഷ്ട​വു​മാ​യ ജീ​വി​തം ആ​സ്വ​ദി​ക്കാ​നും ഷോ​പ്പി​ങ്​ മാ​ളു​ക​ളു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ സു​ദൃ​ഡ​മാ​ക്കാ​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​വു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​ൽ ഖൂ​സ്​ ഒ​യാ​സി​സ്​ സെ​ന്‍റ​റി​ൽ ജൂ​ലൈ 14ന്​ ​ഫി​റ്റ്​ ഓ​ൺ ക്ലി​ക്​ ഇ​വ​ന്‍റ്​​സ്​ കോ ​സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ട്ട മ​ത്സ​രം ന​ട​ക്കും. അ​തോ​ടൊ​പ്പം ഡ്രാ​ഗ​ൺ മാ​ർ​ട്ട്​ 2വി​ൽ ഡ്രാ​ഗ​ൺ മാ​ർ​ട്ട്​ റ​ണ്ണി​ങ്​​ റേ​സും ന​ട​ക്കു​ന്നു​ണ്ട്.

ദു​ബൈ ഹി​ൽ​സ്​ ഷോ​പ്പി​ങ്​ സെ​ന്‍റ​ർ, മി​ർ​ദി​ഫ്​ സി​റ്റി സെ​ന്‍റ​ർ, വാ​ഫി ഷോ​പ്പി​ങ്​ സെ​ന്‍റ​ർ, ഇ​ബ്​​നു ബ​ത്തൂ​ത്ത സെ​ന്‍റ​ർ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്, മെ​ർ​കാ​​റ്റോ, ബു​ർ​ജു​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ല്ലാ വ​ർ​ഷ​വും ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ണ്ണി​ങ്​ റേ​സു​ക​ൾ ന​ട​ത്താ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - DSC to turn shopping malls into health centers
Next Story