കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 13.5 കോടി ദിർഹമിന്റെ മയക്കുമരുന്ന്
text_fieldsഷാർജ: രാജ്യത്ത് നിയമവിരുദ്ധ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ഷാർജ പൊലീസ്. വാർഷിക റിപ്പോർട്ടനുസരിച്ച് 13.5 കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് ഷാർജ പൊലീസിന്റെ ആന്റി നാർകോട്ടിക് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ 2021-22 മേയ് വരെയുള്ള കണക്കാണിത്.
201 മയക്കുമരുന്ന് കടത്തു കേസുകളും പെൺവാണിഭ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 822 കിലോഗ്രാം ക്രിസ്റ്റൽ, 94 കിലോഗ്രാം ഹഷീഷ്, 251 കിലോഗ്രാം ഹെറോയിൻ, 30 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. മയക്കുമരുന്നിന്റെയും പെൺവാണിഭ സംഘത്തിന്റെയും വ്യാപനം തടയാൻ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

