മരുന്ന് കൃത്യമായി കഴിപ്പിക്കാൻ സ്റ്റിക്കറുമായി ഡി.എച്ച്.എ
text_fieldsദുബൈ: മരുന്ന് കൃത്യമായി കഴിക്കാനും അധിക അളവ് കഴിക്കാതിരിക്കാനും നടപടിയുമായി ഡി.എച്ച്.എ. മരുന്നിെൻറ അളവും കഴിക്കേണ്ട രീതിയും വ്യക്തമാക്കുന്ന സചിത്ര സ്റ്റിക്കറുകൾ ഇതിനായി ഡി.എച്ച്.എ. പുറത്തിറക്കി. ആർഎക്സ് പ്രസ്ക്രിപ്ക്ഷൻ സ്റ്റിക്കർ എന്ന് പേരിട്ടിരിക്കുന്ന ഇത് അക്ഷരാഭ്യാസം ഇല്ലാത്ത സാധാരണ തൊഴിലാളികൾക്കും ഭാഷാപരമായ പ്രശ്നം നേരിടുന്നവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മരുന്നുകമ്പനികളും സർക്കാർ ആശുപത്രികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് രാജ്യം മുഴുവൻ വ്യാപിപ്പിക്കും.
നിലവിൽ ദുബൈയിൽ മാത്രം 75000 സാധാരണ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിപക്ഷവും ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലയിൽ നിന്ന് വരുന്നവരാണ്. ഇവർക്കെല്ലാമായി ആരോഗ്യ സംരക്ഷണ പദ്ധതികൾ നിലവിലുണ്ടെങ്കിലും ഭാഷാപരമായ പ്രശ്നങ്ങൾ മറികടക്കാൻ നടപടികൾ ഉണ്ടായിരുന്നില്ല. ഇൗ പരിമിതിക്കാണ് ഡി.എച്ച്.എ. പരിഹാരം കണ്ടിരിക്കുന്നത്. മരുന്ന് പാക്കറ്റുകൾക്ക് പുറത്ത് ഇൗ സ്റ്റിക്കറുകൾ പതിക്കുന്നതോടെ എങ്ങനെ എത്ര അളവിൽ മരുന്ന് കഴിക്കണമെന്ന ആശയക്കുഴപ്പം നീങ്ങും. പദ്ധതിയുടെ പുരോഗതി രണ്ട് മാസം നിരീക്ഷണ വിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
