ലഹരി മോചന കേന്ദ്രങ്ങളിലും തിരക്കേറുന്നു
text_fieldsദുബൈ: മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നുവെന്ന കണക്കുകൾ പുറത്തു വരുന്നതിനൊപ്പം ഇൗ വിപത്തിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നു. 2002 മെയിൽ സ്ഥാപിക്കപ്പെട്ടതു മുതൽ രാജ്യത്തുടനീളം ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യം കൂടിവരികയാണെന്ന് നാഷ്ണൽ റിഹാബിലിറ്റേഷൻ സെൻറർ (എൻ.ആർ.സി) ഡയറക്ടർ ജനറൽ ഡോ. ഹമദ് അബ്ദുല്ല അൽ ഗഫാറി പറഞ്ഞു. സഹായം തേടുന്നവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് സെൻററുകളുടെ ശേഷിയും ജീവനക്കാരുടെ എണ്ണവും ബജറ്റും വർധിപ്പിക്കാനുള്ള ആലോചനയിലാണ്. എൻ.ആർ.സി. കെട്ടിടത്തിൽ 200 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യമാണുള്ളത്.
എന്നാൽ ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം 3,400 ആണ്. ഒാരോ മാസവും ശരാശരി 600 പേരെ ഒൗട്ട്പേഷ്യൻറ് വിഭാഗത്തിൽ ചികിൽസിക്കുന്നുമുണ്ട്.18 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് ചികിൽസ തേടിയെത്തുന്നവരിൽ ഭൂരിപക്ഷവും. 15 വയസ് പ്രായമുള്ള കുട്ടി വരെ ഇവിടെ ചികിൽസ തേടിയിട്ടുണ്ടെന്നും അേദ്ദഹം പറഞ്ഞു. ശാരീരികവും മാനസികവുമായ ചികിൽസയാണ് ഇഏ സെൻററുകളിൽ നൽകുന്നത്. ഇത് നാല് മുതൽ ആറ് ആഴ്ച വരെ നീളും. തുടർന്ന് ഇവരെ ഒൗട്ട് പേഷ്യൻറ് വിഭാഗത്തിലേക്ക് മാറ്റും ഇവിടുത്തെ ചികിൽസ 16 ആഴ്ച വരെ തുടരും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിൽസയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
