മയക്കുമരുന്ന് ഉപയോഗം തടയാൻ കടുത്ത നിയമങ്ങൾ വരുന്നു
text_fieldsദുബൈ: രാജ്യത്ത് മയക്കുമരുന്നിെൻറ ഉപയോഗം ഇല്ലാതാക്കാൻ കടുത്ത നിയമങ്ങൾ വരുന്നു. ചില കുറ്റങ്ങൾക്ക് ചെറിയ ശിക്ഷ നൽകുന്നത് മയക്കുമരുന്നുപയോഗം തടയാൻ ഉപകരിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുർന്നാണ് ആഭ്യന്തര വകുപ്പ് നിയമം പരിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്.
നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശിപാർശകൾ നൽകിയിട്ടുണ്ടെന്ന് മയക്കുമരുന്ന് വിരുദ്ധവിഭാഗം തലവൻ ബ്രിഗേഡിയർ സയിദ് ബിൻ തുവൈർ അൽ സുവൈദി പറഞ്ഞു.
പുതിയ തരം മയക്കുമരുന്നുകളെക്കുറിച്ചും അവ കടത്താനുപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്. മയക്കുമരുന്ന് കേസുകളിലെ പ്രതികളോട് ദയ കാണിക്കുന്നത് ഉപയോഗം കൂട്ടാൻ മാത്രമല്ല മയക്കുമരുന്നിൽ നിന്ന് മുക്തി നേടിയവരെ തിരികെ അതിലേക്ക് കൊണ്ടുവരാനും ഇടയാക്കുന്നുണ്ടെന്ന് മയക്കുമരുന്ന് വിരുദ്ധ കൗൺസിൽ ചെയർമാനും ദുബൈ പൊലീസ് ഉപമേധാവിയുമായ ലെഫ്റ്റനൻറ് ജനറൽ ദാഹി കൽഫാൻ തമീം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് ഒന്നോ രണ്ടോ തവണ ക്ഷമിക്കാം വീണ്ടും കുറ്റം ആവർത്തിച്ചാൽ കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ പെടുന്നവരിൽ 70 ശതമാനവും 30 വയസിൽ താഴെ പ്രായമുള്ളവരാണ്. ചീത്ത കൂട്ടുകെട്ടിൽ പെടുന്നതും മയക്കുമരുന്ന് പരീക്ഷിക്കാനുള്ള ആകാംഷയുമാണ് മിക്കവരെയും ഇതിലേക്ക് വലിച്ചിഴക്കുന്നത്. 17 വയസിൽ താഴെയുള്ളവർ പിടിക്കപ്പെടുന്നത് അപൂർവ്വമാണ്.
ലഹരിയോടുള്ള കൗതുകം തുടങ്ങുന്നത് 18 വയസ് എത്തുേമ്പാഴാണ്. അത് അധികമാകുന്നതാകെട്ട 20നും 30 നും ഇടയിൽ പ്രായമെത്തുേമ്പാഴും.
മയക്കുമരുന്ന് കേസുകളിൽ സ്ത്രീകളുടെ പങ്ക് 4.5 ശതമാനമാണ്. കുറച്ചു വർഷങ്ങളായി സ്ത്രീകളിലെ മയക്കുമരുന്നുപയോഗം വർധിച്ചു വരികയാണെന്ന് അൽ സുവൈദി പറഞ്ഞു.
കഴിഞ്ഞ വർഷം 3,021 മയക്കുമരുന്ന് ഉപഭോക്താക്കളെ തിരിച്ചറിഞ്ഞിരുന്നു. തൊട്ടുമുമ്പുള്ള വർഷത്തേക്കാൾ ഏതാണ്ട് 538 ശതമാനം വർധനയാണ് ഉണ്ടായത്. 2016ൽ 3,774 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 5,130 പേരെ അറസ്റ്റ് ചെയ്തു. 9,640 കിലോ ലഹരിവസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്തു. എന്നാൽ 2017ൽ 4,444 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 6,440 േപർ അറസ്റ്റിലായി. 61,525 കിലോ മയക്കുമരുന്നുകൾ പിടിച്ചെടുക്കപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന വെബ്സൈറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായി. അടുത്തിടെ ഇത്തരത്തിലുള്ള 180 വെബ്സൈറ്റുകളുടെ പ്രവർത്തനം തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് കടുത്ത ശിക്ഷകൾ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
