Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര മയക്കുമരുന്ന്​  സംഘത്തിലെ അഞ്ചു പേരെ വിട്ടുകിട്ടാൻ  ആസ്​ട്രേലിയ അപേക്ഷ നൽകി

text_fields
bookmark_border
അന്താരാഷ്​ട്ര മയക്കുമരുന്ന്​  സംഘത്തിലെ അഞ്ചു പേരെ വിട്ടുകിട്ടാൻ  ആസ്​ട്രേലിയ അപേക്ഷ നൽകി
cancel

ദുബൈ: ആസ്​ട്രേലിയ, നെതർലാൻറ്​സ്​, യു.എ.ഇ എന്നിവിടങ്ങളിലായി കണ്ണികളുള്ള അന്തർദേശീയ മയക്കുമരുന്ന്​ ഗൂഢസംഘത്തി​െല ദുബൈയിൽ പിടിയിലായ അംഗങ്ങളെ വിട്ടുകിട്ടാൻ ആസ്​​ട്രേലിയൻ അധികൃതർ അപേക്ഷ നൽകി. ലഹരി സംഘത്തിലെ 17 പേരെയാണ്​ മുന്നു രാജ്യങ്ങളിൽ നിന്നായി പിടികൂടിയത്​. 
ഇതിൽ അഞ്ചുപേർ ദുബൈയിൽ വെച്ചാണ്​ വലയിലായത്​. സംഘത്തിൽ നിന്ന്​ 1.9 ടൺ മയക്കുമരുന്നാണ്​ പിടിച്ചെടുത്തത്​. അഞ്ചു പ്രതികളെ വിട്ടു നൽകാനാണ്​ ദുബൈ പൊലീസ്​ പ്രോസിക്യൂഷന്​ മുൻപാകെ അപേക്ഷ എത്തിയിരിക്കുന്നത്​. കേസ്​ വിശദമായി പഠിച്ച്​ അന്വേഷണം തുടർന്നുവരികയാണെന്ന്​ പ്രോസിക്യൂട്ടർ ജനറൽ ഇസ്​മായിൽ അലി മദനി വ്യക്​തമാക്കി.  

അതിനിടെ വിട്ടുകിട്ടൽ അപേക്ഷക്കെതിരെ പ്രതികളിലൊരാൾ  കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി ഗൾഫ്​ന്യൂസ്​ സൂചന നൽകുന്നു. പേരു വെളിപ്പെടുത്താത്ത അഭിഭാഷകനാണ്​ പ്രതിക്കുവേണ്ടി തന്നെ ചിലർ സമീപിച്ച വിവരം പുറത്തുവിട്ടത്​. അതേ സമയം ദുബൈയിൽ പിടിയിലായ ഭക്ഷണശാല ഉടമയാണ്​ സംഘത്തിലെ പ്രധാനിയെന്ന്​ ആസ്​ട്രേലിയൻ പൊലീസ്​ സംശയിക്കുന്നു. ജെ.എൽ.ടിയിൽ സ്​ഥാപനം നടത്തി വന്ന ഇൗ ആസ്​ട്രേലിയൻ പൗര​​െൻറ രണ്ടു സഹോദരങ്ങൾ സിഡ്​നിയിലും പിടിയിലായിട്ടുണ്ട്​.  2400കോടി ദിർഹത്തി​​െൻറ മയക്കുമരുന്നാണ്​ സംഘത്തിൽ നിന്ന്​ കണ്ടെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgulf newsmalayalam news
News Summary - drugs-uae-gulf news
Next Story