റാസല്‍ഖൈമയില്‍ കഞ്ചാവ് വേട്ട; അഞ്ച് ആഫ്രിക്കന്‍ വംശജര്‍ പിടിയില്‍
text_fieldsറാസല്‍ഖൈമ: കഞ്ചാവ് വിപണത്തിന് മുതിര്‍ന്ന അഞ്ച് ആഫ്രിക്കന്‍ വംശജര്‍ റാസൽഖൈമയിൽ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ലഭിച്ച നിരീക്ഷണങ്ങളാണ് പ്രതികളെ മയക്കുമരുന്ന് സഹിതം പിടികൂടാന്‍ സഹായിച്ചതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അദ്നാന്‍ അലി അല്‍ സാബി പറഞ്ഞു.
സമൂഹത്തില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മയക്കുമരുന്ന് കടത്തുകാരെ പിടികൂടിയ റാക് പൊലീസ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പ്രശംസയര്‍ഹിക്കുന്നതായി പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. കഞ്ചാവ് വിറ്റഴിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. സമൂഹത്തിലെ വിപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന ഇത്തരക്കാര്‍ കടുത്ത ശിക്ഷയര്‍ഹിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. കഞ്ചാവിനൊപ്പം വിദേശ കറന്‍സികളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
