ഫാർമസിയിൽനിന്ന് 13,000 ഗുളിക പിടിച്ചു; മലയാളി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsഅൽെഎൻ: അൽെഎനിലെ ഫാർമസി ഗോഡൗണിൽ പൊലീസ് നടത്തിയ പരിശോധനയിൽ 13,000 ഗുളികകൾ പിടികൂടി. വിൽപന നിയന്ത്രണമുള്ള ‘ലിറിക’ ഗുളിക ഡോക്ടറുടെ കുറിപ്പില്ലാതെ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ ഫാർമസി ഉടമയും മലയാളി ജീവനക്കാരനും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ് അറസ്റ്റിലായ ജീവനക്കാരൻ. ഇയാൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
പ്രഗ്ബലിൻ എന്നും അറിയപ്പെടുന്ന ‘ലിറിക’അപസ്മാരത്തിനുള്ള ഗുളികയാണ്. യു.എ.ഇയിൽ ദുരുപയോഗം ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഗുളികയാണിത്. അനധികൃതമായി വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അൽെഎനിലെ ഫാർമസിയിൽ മയക്കുമരുന്ന് വിരുദ്ധ സംഘം പരിശോധന നടത്തിയത്.
ഫാർമസി ഉടമ ഉൾപ്പടെ അറബ്, ഏഷ്യൻ രാജ്യക്കാരായ നാലുപേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചിരുന്നതായി മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടറേറ്റ് മേധാവി കേണൽ താഹിർ ആൽ ദാഹിരി പറഞ്ഞു. ഗുളികകൾ സംഭരിച്ചുവെച്ചിരുന്ന ഗോഡൗണിൽനിന്നാണ് ഇവർ അറസ്റ്റിലായത്. ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്ന് താഹിർ ആൽ ദാഹിരി പൊതുജനങ്ങേളാട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
