Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മയക്കുമരുന്ന്...

ദുബൈയിൽ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റിൽ

text_fields
bookmark_border
ദുബൈയിൽ മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റിൽ
cancel

ദുബൈ: ദുബൈയിലേക്ക് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ കടത്താനും വിതരണം ചെയ്യാനുമുള്ള ശ്രമം തകർത്ത് അധികൃതർ. ഏകദേശം 200 കിലോഗ്രാം ഭാരം വരുന്ന 2,78,850 'പ്രിഗബാലിൻ' ഗുളികകൾ പിടിച്ചെടുത്തു. നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. ദുബൈ കസ്റ്റംസും ദുബൈ പൊലീസിന്റെ ആന്റി നാർക്കോട്ടിക് ജനറൽ ഡിപാർട്ട്‌മെന്റും സംയുക്തമായാണ് വ്യാഴാഴ്ച ഈ ഓപറേഷൻ നടത്തിയത്.

ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിയ സംശയസ്പദമായ കാർഗോ ഷിപ്മെന്റ് ദുബൈ കസ്റ്റംസിന്റെ ഷിപ്മെന്റ് ഡാറ്റാ അനാലിസിസ് സിസ്റ്റം വഴിയാണ് ആദ്യം കണ്ടെത്തിയത്. സ്മാർട്ട് റിസ്ക് എൻജിൻ, അത്യാധുനിക ടാർഗെറ്റിങ് സാങ്കേതികവിദ്യകൾ, കസ്റ്റംസ് ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബൈ കസ്റ്റംസിന്റെ 'സിയാജ്' സംഘം ഷിപ്പ്‌മെന്റിൽ വിശദമായ പരിശോധന നടത്തി. 1,50,600 പ്രിഗബാലിൻ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ഈ വിവരങ്ങൾ ദുബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ യു.എ.ഇയിലുണ്ടായിരുന്ന നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 1,28,250 ഗുളികകൾ കൂടി കണ്ടെടുത്തതോടെ പിടിച്ചെടുത്ത മൊത്തം ഗുളികകളുടെ എണ്ണം 2,78,850 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Drug trafficking gang arrested in Dubai
Next Story