Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ കടത്ത്​: യുവാവിന്​ 10 വർഷം തടവ്​

text_fields
bookmark_border
മയക്കുമരുന്ന്​ കടത്ത്​: യുവാവിന്​ 10 വർഷം തടവ്​
cancel
Listen to this Article

ദുബൈ: മയക്കുമരുന്ന്​ കടത്ത്​ കേസിൽ പിടിയിലായ യുവാവിന്​ ദുബൈ കോടതി 10 വർഷം തടവ്​ ശിക്ഷ വിധിച്ചു. 80 ഗ്രാം മയക്കുമരുന്ന്​ കടത്തിയ കേസിൽ 26കാരനാണ്​ ശിക്ഷ ലഭിച്ചത്​. ഇയാൾ മിടുക്കനായ വിദ്യാർഥിയും അടുത്തിടെ വിവാഹിതനുമാണെന്ന്​ സീനിയർ പ്രോസിക്യൂട്ടർ അബ്​ദുല്ല സാലിഹ്​ അൽ റൈസി പറഞ്ഞതായി ഇമാറാത്തുൽ യൗം റിപോർട്ട്​ ചെയ്തു. സ്വന്തം ആവശ്യത്തിന്​ ഉപയോഗിക്കാനല്ല, വിൽപനയെന്ന ഉദ്ദേശ്യത്തോടെയാണ്​ ഇയാൾ മയക്കുമരുന്ന്​ കൈവശം വെച്ചതെന്ന്​ കോടതിയിൽ തെളിഞ്ഞു. മറ്റൊരു രാജ്യത്തു നിന്ന്​ ദുബൈയിലേക്ക്​ വരുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ്​ ഇയാൾ ദുബൈ കസ്റ്റംസിന്‍റെ പിടിയിലാകുന്നത്​. ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്​.

യു.എ.ഇയിലെ നിയമം അനുസരിച്ച്​ സ്വന്തം ആവശ്യത്തിന്​ മയക്കുമരുന്ന്​ കൈവശം വെക്കുന്നതിനും വിൽപന ലക്ഷ്യത്തോടെ കൊണ്ടുനടക്കുന്നതിനും വിത്യസ്ത ശിക്ഷയാണ്​ ലഭിക്കുകയെന്ന്​ പ്രോസിക്യൂട്ടർ വിശദീകരിച്ചു. യുവാവിൽ നിന്ന്​ പിടികൂടിയ മയക്കുമരുന്നിന്‍റെ അളവ്​ സ്വന്തം ആവശ്യത്തിന്​ ഉപയോഗിക്കുന്നതിനേക്കാൾ അധികമായിരുന്നുവെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന്​ കടത്തിന്‍റെ രീതികൾ മാറിയിട്ടുണ്ട്​. ഓൺലൈൻ വഴിയും രാജ്യാന്തര അതിർത്തികൾ കടന്നുമാണ്​ മയക്കുമരുന്ന്​ വിൽപന നടത്തുന്നത്​. എങ്കിലും ഇത്തരം ക്രിമിനൽ നടപടികൾ കണ്ടെത്താൻ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ്​ അതോറിറ്റിക്ക്​ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDrugsGulf NewsUAEtop news
News Summary - Drug smuggling: Youth sentenced to 10 years in prison
Next Story