മയക്കുമരുന്ന് കൈവശം വെച്ചു: പ്രതിക്ക് മൂന്നു മാസം തടവ് ശിക്ഷ -ഗൾഫ് പൗരനാണ് ശിക്ഷ ലഭിച്ചത്
text_fieldsദുബൈ: മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്ത ഗൾഫ് പൗരന് ദുബൈയിൽ മൂന്നു മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ദുബൈയിലെ മിസ്ഡിമീനിയർ കോടതിയാണ് ശിക്ഷ വിധിച്ചത്. രാസലഹരിയായ മെത്തഫെറ്റമിൻ കലർത്തിയ രണ്ട് പേപ്പർ ഷീറ്റുകൾ, നിരോധിത ഗുളികകൾ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പ്രതിയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് പ്രതി മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് കുറ്റങ്ങളും പ്രതി സമ്മതിക്കുകയും ചെയ്തു. അജ്ഞാതനായ വ്യക്തിയിൽ നിന്ന് ഓൺലൈനായാണ് മയക്കുമരുന്ന് വാങ്ങിയതെന്നും ബാങ്ക് എകൗണ്ട് വഴി പണം കൈമാറുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയിരുന്നു. തുടർന്ന് മൂന്നു മാസത്തെ തടവ് ശിക്ഷ കൂടാതെ പ്രതിക മറ്റൊരാൾക്ക് എകൗണ്ടുവഴി പണം കൈമാറുന്നതിനും നിക്ഷേപം നടത്തുന്നതിനും രണ്ടു വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് അനുമതിയില്ലാതെ ഇടനിലക്കാർ വഴിയും പണം അയക്കാൻ പാടില്ല. പ്രതിയിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്നുകൾ കണ്ടുകെട്ടാനും കോടതി പബ്ലിക് പ്രോസിക്യൂഷനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

