Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഔ​ഷ​ധ നി​ർ​മാ​ണം;...

ഔ​ഷ​ധ നി​ർ​മാ​ണം; ഗ​വേ​ഷ​ണ ചെ​ല​വ്​​ കു​റ​ക്കാ​ൻ എ.​ഐ പ​ദ്ധ​തി

text_fields
bookmark_border
ഔ​ഷ​ധ നി​ർ​മാ​ണം; ഗ​വേ​ഷ​ണ ചെ​ല​വ്​​ കു​റ​ക്കാ​ൻ എ.​ഐ പ​ദ്ധ​തി
cancel
camera_alt

ഡോ. ​ഫാ​ത്തി​മ അ​ൽ കാ​ബി​യും ഡോ. ​അ​ല​ക്സ്​ അ​ലി​റും ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ

​പ്പു​വെ​ക്കു​ന്ന ച​ട​ങ്ങ്

ദു​ബൈ: ഔ​ഷ​ധ നി​ർ​മാ​ണ​ത്തി​ന്​​ മു​മ്പു​ള്ള ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഭാ​രി​ച്ച ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി യു.​എ.​ഇ ‘ഇ​ൻ​സി​ലി​ക്കോ മെ​ഡി​സി​ൻ’ എ​ന്ന പേ​രി​ൽ നി​ർ​മി​ത​ബു​ദ്ധി പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ടു. ദു​ബൈ​യി​ൽ വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ച്ച ​വേ​ൾ​ഡ്​ ഹെ​ൽ​ത്ത്​ എ​ക്സ്​​​പോ (ഡ​ബ്ല്യൂ.​എ​ച്ച്.​എ​ക്സ്​ 2026)യി​ൽ എ​മി​റേ​റ്റ്​​സ്​ ഡ്ര​ഗ്​ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ് (ഇ.​ഡി.​ഇ)​ ആ​ണ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ഔ​ഷ​ധ നി​ർ​മാ​ണ യാ​ത്ര​യി​ൽ സു​പ്ര​ധാ​ന​മാ​യ നാ​ഴി​ക​ക്ക​ല്ലാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും പു​തി​യ പ​ദ്ധ​തി. അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ കു​റ​ക്കു​ക​യും ഉ​ത്​​പാ​ദ​ന​ത്തി​ന്​ മു​മ്പു​ള്ള സം​യു​ക്​​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ കൃ​ത്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത്​ ഔ​ഷ​ധ ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നൂ​ത​ന ഡി​ജി​റ്റ​ൽ മാ​തൃ​ക​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ്​ ഇ​ൻ​സി​ലി​ക്കോ മെ​ഡി​സി​ൻ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ എ​മി​റേ​റ്റ്​​സ്​ ഡ്ര​ഗ്​ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​രം​ഗ​ത്തെ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നും നൂ​ത​ന​മാ​യ മെ​ഡി​ക്ക​ൽ ഉ​ത്​​പ​ന്ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ൽ നി​ർ​മി​ത ബു​ദ്ധി സാ​​​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ നി​പു​ണ​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി ഇ​ൻ​സി​ലി​ക്കോ മെ​ഡി​സി​ൻ എ.​ഐ ലി​മി​റ്റ​ഡു​മാ​യി എ​മി​റേ​റ്റ്​​സ്​ ഡ്ര​ഗ്​ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു. ഇ.​ഡി.​ഇ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഫാ​ത്തി​മ അ​ൽ കാ​ബി​യും ഇ​ൻ​സി​ലി​ക്കോ മെ​ഡി​സി​ൻ എ.​ഐ ലി​മി​റ്റ​ഡ്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ല​ക്സ്​ അ​ലി​പ​റു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. സു​സ്ഥി​ര​വും ക​രു​ത്തു​റ്റ​തു​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷ ആ​വാ​സ വ്യ​വ​സ്ഥ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും സു​ര​ക്ഷി​ത​മാ​യ ഔ​ഷ​ധ​നി​ർ​മാ​ണ​ത്തെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ലു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഈ ​പ​ങ്കാ​ളി​ത്തം പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന്​ ഇ​രു​കൂ​ട്ട​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം ഔ​ഷ​നി​ർ​മാ​ണ രം​ഗ​ത്തും ആ​രോ​ഗ്യ സാ​​ങ്കേ​തി​ക വി​ദ്യ ന​വീ​ക​ര​ണ രം​ഗ​ത്തും മേ​ഖ​ല​യി​ലെ മു​ൻ​നി​ര കേ​ന്ദ്ര​മെ​ന്ന യു.​എ.​ഇ​യു​ടെ സ്ഥാ​നം ശ​ക്​​തി​പ്പെ​ടു​ത്താ​നും പു​തി​യ സ​ഹ​ക​ര​ണം സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ ഇ​രു​വ​രും വ്യ​ക്​​ത​മാ​ക്കി.

മ​രു​ന്ന്​ വി​ക​സ​ന​ത്തി​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ൻ​സി​ലി​ക്കോ മെ​ഡി​സി​ൻ പ​ദ്ധ​തി പ്ര​ധാ​ന ചു​വ​ട്​​വെ​പ്പാ​യി​രി​ക്കു​മെ​ന്ന്​ ഇ.​ഡി.​ഇ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​ത്പാ​ദ​ന​ത്തി​ന് മു​മ്പ് മ​രു​ന്നു​ക​ളു​ടെ ഫ​ല​പ്രാ​പ്തി വി​ല​യി​രു​ത്തു​ന്ന​തി​ന് ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ഡീ​പ് ലേ​ണി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പു​തി​യ സം​രം​ഭം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​തു​വ​ഴി ഗ​വേ​ഷ​ണ, വി​ക​സ​ന ചെ​ല​വ്​ കു​റ​ക്കാ​നും രോ​ഗി​ക​ളി​ലേ​ക്ക്​ നൂ​ത​ന​മാ​യ തെ​റാ​പ്പി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​മ​യം കു​റ​ക്കാ​നും സ​ഹാ​യ​ക​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEEmaratbeatsDrug Manufacturing Centergulfnewsmalayalam
News Summary - Drug manufacturing; AI project to reduce research costs
Next Story