Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-സിഗരറ്റിൽ...

ഇ-സിഗരറ്റിൽ മയക്കുമരുന്ന്​; ഷാർജയിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഇ-സിഗരറ്റിൽ മയക്കുമരുന്ന്​; ഷാർജയിൽ യുവാവ്​ അറസ്റ്റിൽ
cancel
camera_alt

ഇ-സിഗ്​രറ്റിൽ മയക്കുമരുന്ന്​ നിറച്ച്​ വിൽപന നടത്തിയ കേസിൽ ഷാർജയിലെ മയക്കുമരുന്ന്​ വിരുദ്ധ സേന പിടികൂടിയ യുവാവ്

ഷാർജ: ഇലക്​ട്രോണിക്​ സിഗ്​രറ്റിൽ മയക്കുമരുന്ന്​ നിറച്ച്​ വിൽപന നടത്തിയ യുവാവ്​ ഷാർജയിൽ പിടിയിൽ. സ്വന്തം വീട്ടിൽ വെച്ചാണ്​ ഇ-സിഗ്​രറ്റുകളിൽ മയക്കുമരുന്ന്​ നിറച്ചിരുന്നത്​. ഇതിനായി ഇയാൾ സ്വന്തം വീട്​ ചെറു ഫാക്ടറിയാക്കിയിരുന്നതായി ഷാർജ മയക്കുമരുന്ന്​ വിരുദ്ധ സേന അറിയിച്ചു. ഏഷ്യൻ വംശജനാണ്​ പിടിയിലായത്​. പ്രതിയിൽ നിന്ന്​ ഇ-സിഗ്​രറ്റുകളുടെ വൻ ശേഖരവും ​​പാക്കിങ്​ ഉപകരണങ്ങളും ​പിടിച്ചെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥർ ഏറെ നാളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വിപണിയിൽ വിൽപന നടത്താൻ ലക്ഷ്യമിട്ട്​ അനധികൃതമായി വലിയ അളവിൽ പുകയില ഉത്​പന്നങ്ങളും ഇ-സിഗ്​രറ്റുകളും വീട്ടിൽ സൂക്ഷിക്കുന്നുണ്ടെന്ന്​ വ്യക്​തമായതിന്‍റെ അടിസ്ഥാനത്തിൽ മയക്കുവിരുദ്ധ സേന നടത്തിയ പരിശോധനയിലാണ്​ പ്രതി പിടിയിലായതെന്ന്​ ഡയറക്ടർ ബ്രിഗേഡിയർ മാജിദ്​ സുൽത്താൻ അൽ അസ്​ലം പറഞ്ഞു. പുകയില ഉൽപന്നങ്ങൾ കടത്താൻ നൂതനമായ സംവിധാനങ്ങളാണ്​ പ്രതി ഉപയോഗിച്ചിരുന്നത്​. വീട്ടിൽവെച്ച്​ കൈകൊണ്ടാണ്​ ഇയാൾ ഇ-സിഗ്​രറ്റിൽ മയക്കുമരുന്ന്​ നിറച്ചിരുന്നത്​. ശേഷം ഇ-സിഗ്​രറ്റുകളേതിന്​ സമാനമായ രീതിയിൽ പാക്ക്​ ചെയ്തായിരുന്നു വിൽപന.

യുവാക്കളെയാണ്​ ഇയാൾ ലക്ഷ്യം വെച്ചിരുന്നതെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്​ ഇടവരുത്തുന്ന മയക്കുമരുന്നുകളാണ്​ ഇ-സിഗ്​രറ്റിൽ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ വിവരങ്ങളുടെയും നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മയക്കുമരുന്ന്​ വിരുദ്ധ സേനയുടെ നീക്കങ്ങൾ. കുട്ടികളുടെ സ്വഭാവം രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും മയക്കുമരുന്ന്​ ദുരുപയോഗത്തിൽ വീഴാതിരിക്കാൻ തുറന്ന മനസോടെയുള്ള സമീപനം കുടുംബങ്ങളിൽ നിന്നുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Druge-cigaretteyoung manSharjaharrested
News Summary - Drug found in e-cigarette; Young man arrested in Sharjah
Next Story