ലഹരി മാഫിയകളെ നിയന്ത്രിക്കണം - ഇൻകാസ്
text_fieldsഅബൂദബി: ബ്ലൂവറികൾ തുറക്കാൻ ആവേശം കാണിക്കുന്ന സർക്കാർ ലഹരി വ്യാപനം നിയന്ത്രിക്കാൻ കർശനമായി ഇടപെടണമെന്ന് ഇൻകാസ് അബൂദബി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം മൂലമുണ്ടാക്കുന്ന അക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയിലാണ് പ്രവാസി രക്ഷിതാക്കൾ. നാളെ തങ്ങളുടെ മക്കളും ലഹരിക്കെണിയിൽ പെടുമോ എന്ന ഭയത്തോടെയാണ് പ്രവാസി ഓരോ ദിവസവും തള്ളിനീക്കുന്നത്.
ലഹരി മാഫിയകളെ നിയന്ത്രിക്കുന്നതിൽ എക്സൈസ് വകുപ്പും സർക്കാറും പരാജയപ്പെട്ടിരിക്കുകയാണ്. തിരൂർ പ്രദേശങ്ങളിൽ വർധിച്ച് വരുന്ന ലഹരി വ്യാപനത്തിൽ പ്രവാസികളുടെ ആശങ്ക ചൂണ്ടിക്കാട്ടി എം.എൽ.എക്കും തിരൂർ അസിസ്റ്റന്റ് എക്സൈസ് കമീഷണർക്കും കത്ത് നൽകാനും തീരുമാനിച്ചു. കെ.ടി. ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇൻകാസ് ജില്ലാ സെകട്ടറി നാസർ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് തുവ്വക്കാട്, കെ.എം നസീർമോൻ, ഷനീദ് തയ്യിൽ, കെ. ഹാരിസ്, നൗഷർ, നൗഷർവാർ, ഇഖ്ബാൽ അമരിയിൽ, ഫൈസൽ കാലൊടി, കെ. നൗഫൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

