മയക്കുമരുന്ന് വിൽപന നടത്തിയയാൾക്ക് ജീവപര്യന്തം തടവ്
text_fieldsദുബൈ: മയക്കുമരുന്ന് വിൽപന നടത്തിയ 45കാരനായ ഏഷ്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജബൽ അലി വ്യവസായ മേഖലയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിൽ കൂടിക്കാഴ്ചക്കിടെയാണ് പ്രതി മയക്കുമരുന്ന് മറ്റൊരാൾക്ക് വിൽപന നടത്തിയത്. മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചയാൾക്ക് കോടതി ആറുമാസം തടവും വിധിച്ചു. രണ്ടുപേരെയും തടവുകാലത്തിന് ശേഷം നാടുകടത്താനും കോടതി വിധിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കേസിലെ രണ്ടാംപ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സംഭവം സ്ഥിരീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷൻ ഇയാളെ പിടികൂടാൻ വാറന്റ് പുറപ്പെടുവിക്കുകയുംചെയ്തു. തുടർന്ന് പൊലീസ് ഇയാളെ ഒരു വാഹനത്തിനകത്തുവെച്ച് പിടികൂടുകയായിരുന്നു. ഈ സമയത്ത് വാഹനത്തിൽ കൂടെയുണ്ടായിരുന്നയാളാണ് കേസിലെ ആദ്യ പ്രതി. ഇയാളിൽനിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിലെ വസ്തുക്കൾ ഫോറൻസിക് ലാബിൽ പരിശോധനക്കയച്ചു. തുടർന്ന് മയക്കുമരുന്നാണെന്ന് തെളിഞ്ഞു. ഇതോടെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

