മയക്കുമരുന്ന് പ്രചാരണം: 25 വെബ്സൈറ്റുകള്‍ക്കെതിരെ നടപടി
text_fieldsറാക് മീഡിയ പബ്ലിക് റിലേഷന്‍സ് വകുപ്പ് വാച്ചിങ് ഐ
പ്രോഗ്രാമില്‍ റാക് പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം
മേധാവി മേജര്‍ അബ്ദുന്നാസര്‍ അല്‍ ഷിറവി സംസാരിക്കുന്നു
റാസല്‍ഖൈമ: മയക്കുമരുന്ന് പ്രചാരണത്തിനും വിതരണത്തിനും പ്രോത്സാഹനം നല്‍കിയെന്ന് തെളിഞ്ഞ 25 വെബ്സൈറ്റുകള്‍ നിരോധിച്ചതായി റാക് പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി മേജര്‍ അബ്ദുന്നാസര്‍ അല്‍ ഷിറവി.
കുട്ടികളുടെ സുരക്ഷക്കും സമൂഹത്തിെൻറ ഭദ്രതക്കും കുടുംബാംഗങ്ങളും രക്ഷിതാക്കളും പൊലീസുമായി സഹകരിക്കേണ്ടതുണ്ട്. മീഡിയ പബ്ലിക് റിലേഷന്‍സ് വകുപ്പ് വാച്ചിങ് ഐ പ്രോഗ്രാമില്‍ ലഹരിക്കെതിരായ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മേജര്‍ അബ്ദുന്നാസര്‍.
കടുത്ത ആരോഗ്യപ്രശ്നങ്ങളും മാനസികാഘാതവുമാണ് മയക്കുമരുന്നിന് അടിപ്പെട്ടവരിലുണ്ടാക്കുന്നത്. ഇതിെൻറ ഉപയോഗം കുറ്റകൃത്യങ്ങള്‍ക്കും പ്രേരിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തുന്നവരും ഇതിെൻറ പ്രചാരണത്തിനും വില്പനക്കും പ്രവര്‍ത്തിക്കുന്നവരും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്കും സുരക്ഷക്കും ഭീഷണിയുയര്‍ത്തും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരണം. മയക്കുമരുന്ന് ആസക്തിക്ക് അടിപ്പെട്ടവരുടെ കുടുംബങ്ങളില്‍നിന്ന് അപേക്ഷ ലഭിച്ചവരില്‍ 60 ശതമാനം പേരും ആരോഗ്യ സ്ഥാപനങ്ങളില്‍ നേരിട്ട് ചികിത്സനേടാന്‍ ആഗ്രഹിക്കുന്നവരാണ്.
40 ശതമാനം പേര്‍ക്ക് മയക്കുമരുന്ന് നിയന്ത്രണ വകുപ്പിെൻറ മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കുന്നതായും മേജര്‍ അല്‍ ഷിറാവി വ്യക്തമാക്കി. സംശയകരമായ അവസ്ഥകളിലുള്ള സംഭവങ്ങള്‍ അധികൃതരെ അറിയിക്കുന്നതില്‍ പൊതുസമൂഹം ശ്രദ്ധിക്കണം. വിവിധ വകുപ്പുകളുമായി സഹകരിച്ച് മയക്കുമരുന്നിനെതിരെ നടത്തുന്ന പ്രചാരണ പരിപാടികള്‍ ഫലം കാണുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും വാച്ചിങ് ഐ പ്രോഗ്രാമില്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

