Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഹരിക്കെതിരെ ബോധവത്കരണ...

ലഹരിക്കെതിരെ ബോധവത്കരണ പ്രദര്‍ശനം

text_fields
bookmark_border
ലഹരിക്കെതിരെ ബോധവത്കരണ പ്രദര്‍ശനം
cancel

അബൂദബി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും 'ലഹരിക്കെതിരെ ഒന്നിക്കാം: ഭീഷണി തുടച്ചുനീക്കാം' എന്ന പ്രമേയത്തിലുള്ള ദേശീയ ലഹരിവിരുദ്ധ കാമ്പയിന്റെയും ഭാഗമായി അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് സംഘടിപ്പിച്ച നൂതന ബോധവല്‍കരണ പ്രദര്‍ശനം ശ്രദ്ധേയമായി. ബവാബത്ത് അല്‍ ശര്‍ഖ് മാളില്‍ നടന്ന പ്രദര്‍ശനത്തില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകളും വിര്‍ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ് ലഹരിയുടെ ഭീകരതയെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്. കെ 9 സെക്യൂരിറ്റി ഇന്‍സ്‌പെക്ഷന്‍ ഡിപാര്‍ട്ട്‌മെന്റ്, പൊലീസ് മ്യൂസിക് ബാന്‍ഡ് എന്നിവരുടെ പങ്കാളിത്തത്തോടെ, നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, ഫാമിലി കെയര്‍ അതോറിറ്റി - ഹാഫ്വേ ഹൗസസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

'വീഡിയോ എ.ഐ. മോഷന്‍' സാങ്കേതികവിദ്യയിലൂടെ ലഹരി ഉപയോഗത്തിന്റെ അപകടങ്ങളും പ്രതിരോധ മാര്‍ഗങ്ങളും വ്യക്തമാക്കുന്ന യാഥാര്‍ത്ഥ്യത്തോട് അടുത്ത ദൃശ്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തിച്ചു. വിര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തിലൂടെ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിട്ട് കണ്ടറിയാനും അവസരമുണ്ടായിരുന്നു. യുവാക്കള്‍ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് ബോധ്യപ്പെടുത്തുന്ന 'ഡിസിഷന്‍ ജേര്‍ണി' പ്ലാറ്റ്ഫോമായിരുന്നു പ്രദര്‍ശനത്തിലെ മറ്റൊരു ആകര്‍ഷണം. ശരിയായ തീരുമാനങ്ങള്‍ സുരക്ഷിതമായ ഭാവി നല്‍കുമെന്നും തെറ്റായവ ലഹരിയുടെ കെണിയില്‍ എത്തിക്കുമെന്നും പ്രദര്‍ശനത്തില്‍ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virtual realityAbu DhabiAnti-Drug Day
News Summary - Drug awareness exhibition held
Next Story