മയക്കുമരുന്ന് വ്യാപനം ഒറ്റക്കെട്ടായി നേരിടണം - രമേശ് ചെന്നിത്തല
text_fieldsഇൻകാസ് യു.എ.ഇ നടത്തുന്ന ഇഫ്താർ ടെന്റിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു
ഷാർജ: കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കു മരുന്നു വ്യാപാരത്തിന്റെയും ഉപയോഗത്തിന്റെയും പിടിയിൽ നിന്ന് യുവതയെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി കൈകോർക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അഭ്യർഥിച്ചു. ഇൻകാസ് യു.എ.ഇ നടത്തുന്ന ഇഫ്താർ ടെന്റിന്റെ പത്താം ദിവസത്തെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മാർച്ച് ഒന്ന് മുതൽ ആരംഭിച്ച ഇഫ്താർ ടെന്റിൽ ഓരോ ദിവസവും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ചടങ്ങിൽ പ്രസിഡന്റ് സുനിൽ അസീസ് അധ്യക്ഷത വഹിച്ചു.
ഷാർജ പ്രസിഡന്റ് അബ്ദുൽ മനാഫ്, വി.ടി സലീം, പ്രശാന്ത് പാൻ ഫ്രഷ്, സുബൈർ ബെറി മൗണ്ട്, ബഷീർ തബാസ്കോ, കെ. ബാലകൃഷ്ണൻ, നാരായണൻ നായർ, കെ.സി അബൂബക്കർ, സഞ്ചു പിള്ള, സി.എ ബിജു, ബി.എ നാസർ, ഷിജി അന്ന ജോസഫ്, അശോക് കുമാർ, ഷാജി, ഷംസുദ്ദീൻ, രാജി എസ്. നായർ, സിന്ധു, മോഹൻ തുടങ്ങിയവർ സംബന്ധിച്ചു. എസ്.എം ജാബിർ സ്വാഗതവും ബിജു അബ്രഹാം നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

