Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബിയിൽ ഗതാഗതം നിരീക്ഷിക്കാൻ ഡ്രോണുകൾ
text_fieldsbookmark_border
ദുബൈ: ഗതാഗത നിരീക്ഷണം നടത്തി അബൂദബിയിലെ പാതകൾക്ക് മുകളിൽ ഡ്രോണുകൾ വട്ടമിട്ട് പറക്കാനൊരുങ്ങുന്നു. ‘അൽ ജർനാസ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്ന ഡ്രോണുകളുടെ രണ്ട് മാതൃകകൾ ജൈറ്റക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ഏഴ് കിലോമീറ്റർ വരെ 40 മിനിറ്റോളം പറക്കാൻ ശേഷിയുള്ള ഡ്രോണുകളാണിവ.
ജങ്ഷനുകളിലെ വാഹനങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനും അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും ഇവക്ക് കഴിയും.
പദ്ധതിക്ക് സിവിൽ വ്യോമയാന പൊതു അതോറിറ്റിയുടെ ലൈസൻസ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
