ബോംബുകൾ നിർവീര്യമാക്കാനുള്ള ഡ്രോൺ തയ്യാറാക്കി ദുബൈ പൊലീസ്
text_fieldsദുബൈ: വിദൂരത്തു നിന്ന് നിയന്ത്രിച്ച് ബോംബുകൾ നിർവീര്യമാക്കാനുള്ള ഡ്രോൺ ദുബൈ പൊലീസ് വികസിപ്പിച്ചു. േലാകത്തു തന്നെ ആദ്യമായാണിത്.
ദുബൈ പൊലീസ് സ്ഫോടക വസ്തു സുരക്ഷാ വിഭാഗത്തിലെ ഫസ്റ്റ് കോർപ്പറൽ ഹമദ് റാഷിദ് അൽ ഫലാസിയും ഫസ്റ്റ് സർജൻ മുഹമ്മദ് സുലൈമാൻ അൽ ബലൂഷിയും ചേർന്നാണ് ഇവ തയ്യാറാക്കിയത്.
വാഹനങ്ങളെക്കാൾ വേഗത്തിൽ ജല പീരങ്കികളെത്തിച്ച് ബോംബ് നിർവീര്യമാക്കാനുള്ള സാധ്യത തേടി നടത്തിയ ഗവേഷണത്തിലാണ് ഡ്രോണുകളുടെ സാധ്യത പ്രയോജനപ്പെടുത്താൻ ആലോചിച്ചതെന്ന് അവർ പറഞ്ഞു. അടിയന്തിര ഇടപെടൽ ആവശ്യമുള്ള ടൈം ബോംബുകൾ നിർവീര്യമാക്കുന്ന പ്രവർത്തനങ്ങൾക്കും ഇവയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താം. ജനാല ചില്ലുകൾ തകർക്കാനും സ്ഫോടക വസ്തുക്കൾ തെരഞ്ഞ് കണ്ടെത്താനും സഹായകമാണ്. ഇവയിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ മുഖേനയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്ന ബോംബുകൾ കണ്ടെത്തുക.
ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറിയുടെ സാന്നിധ്യത്തിൽ ഇവയുടെ പരീക്ഷണം വിജയകരമായി നടത്തി. ശാസ്ത്രീയവും സാേങ്കതികവുമായ മികവുള്ള അത്യാധുനിക സാധ്യതകൾ ഉപയോഗിക്കുന്നതിൽ ദുബൈ പൊലീസ് എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ബോംബുകളുടെ വയറുകൾ മുറിച്ചു കളയുന്ന കത്രികയുടെ ആകൃതിയിലുള്ള ബോംബ് കട്ടർ , വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ തിളങ്ങുന്ന ലൈറ്റ് ഗ്ലൗ, ബോംബുകൾ നശിപ്പിക്കുന്നതിനായി ജനാല ചില്ലുകൾ തകർക്കുന്നതിന് ഗ്ലാസ് ബ്രേക്കർ, കാർ ബോംബുകളുൾപ്പെടെ നിർവീര്യമാക്കാൻ ഉപയോഗിക്കാവുന്ന വാട്ടർബോട്ടിൽ തുടങ്ങിയ ഉപകരണങ്ങൾ നേരത്തേ വികസിപ്പിച്ച സർജൻറ് ബലൂഷി സാമ്പത്തിക മന്ത്രാലയം മുൻപാകെ അഞ്ച് പേറ്റൻറ് അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
