വ്യോമപാതയില്‍ ഡ്രോണുകള്‍; ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങള്‍ അടച്ചിട്ടു
text_fieldsദുബൈ: വ്യോമപാതയില്‍ ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് ദുബൈ, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഒന്നര മണിക്കൂറോളം അടച്ചിട്ടു. 22 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഈ വര്‍ഷം മൂന്നാം തവണയാണ് ദുബൈയില്‍ ആളില്ലാവിമാനങ്ങള്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 7.25 മുതല്‍ 9.10 വരെയാണ് ദുബൈ വിമാനത്താവളം അടച്ചിടേണ്ടിവന്നത്. രാത്രി എട്ടു മുതല്‍ പത്തു വരെ ഷാര്‍ജ വിമാനത്താവളവും അടച്ചിട്ടു. വ്യോമപാതയില്‍ ഡ്രോണ്‍ പറന്നത് സുരക്ഷാഭീഷണി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു നടപടി.
ദുബൈയിലേക്കുള്ള 22 വിമാനങ്ങള്‍ ഈ സമയം ജബല്‍അലിയിലെ പുതിയ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടേണ്ടിവന്നു. ഷാര്‍ജയില്‍ എട്ട് എയര്‍ അറേബ്യ വിമാനങ്ങളുടെ ലാന്‍ഡിങ്ങിനെയും ഇത് ബാധിച്ചു.
വര്‍ഖ മേഖലയില്‍നിന്നാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയ ഡ്രോണ്‍ പറന്നതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇത് പറത്തിയവരെ കണ്ടത്തൊന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 28നും ജൂണ്‍ 11നും സമാനമായ രീതിയില്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം ഡ്രോണുകള്‍ തടസ്സപ്പെടുത്തിയിരുന്നു.
വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നേരത്തേ അബൂദബിയില്‍ ഡ്രോണുകളുടെ വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദുബൈയില്‍ ഡ്രോണ്‍ പറത്തുന്നതിന് ലൈസന്‍സും നിയന്ത്രണവും നിലവിലുണ്ടെങ്കിലും ഇതിന്‍െറ വില്‍പന നിയന്ത്രിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
